‘അവസാനത്തെ ആ നോട്ടം യാ മോനെ!! വരവ് അറിയിച്ച് മരക്കാരിന്റെ കിടിലം ടീസർ..’ – വീഡിയോ കാണാം

‘അവസാനത്തെ ആ നോട്ടം യാ മോനെ!! വരവ് അറിയിച്ച് മരക്കാരിന്റെ കിടിലം ടീസർ..’ – വീഡിയോ കാണാം

ഇന്ത്യൻ സിനിമ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ – അറബി കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ ഇറങ്ങുന്ന ചിത്രമായ മരക്കാർ ലോകം എമ്പാടുമുള്ള 3600-ൽ അധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. സിനിമ മികച്ച അഭിപ്രായം നേടിയാൽ പല റെക്കോർഡുകൾ മരക്കാരിന്റെ പേരിലാവും!

തമിഴിൽ വി-ക്രീയേഷൻസും തെലുങ്കിൽ സുരേഷ് പ്രൊഡക്ഷൻസുമാണ് ചിത്രത്തിന്റെ ഡിസ്ട്രിബൂഷൻ ഏറ്റെടുത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമയുടെ അണിയറപ്രവർത്തകർ സിനിമ ഇറങ്ങുന്നതിന് മുമ്പ് ഒന്നിൽ അധികം ടീസറുകൾ ഇറക്കുമെന്ന് ഈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ മരക്കാരിന്റെ ആദ്യം ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.

ഗംഭീരാഭിപ്രായമാണ് ടീസറിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. അവസാനം കഴുത്ത് അറത്ത ശേഷം ഒരു നോട്ടമുണ്ട്!! അതിൽ ആരായാലും വീണുപോകുമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. വീഡിയോ വന്ന് മിനിറ്റുകൾക്ക് അകം തന്നെ ഒരു ലക്ഷം കാഴ്ചക്കാരാണ് ഉണ്ടായിരിക്കുന്നത്. ആദ്യ ടീസർ തന്നെ ഗംഭീരമായത്തോടെ ഏറെ ആവേശത്തിലാണ് ആരാധകർ.

മോഹൻലാലിന് പുറമേ ഒരു വൻ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, നെടുമുടി വേണു, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, സിദ്ധിഖ്, ഫാസിൽ, ഇന്നസെന്റ്, മണിക്കുട്ടൻ തുടങ്ങി 100-ലേറെ പ്രമുഖ താരങ്ങൾ സിനിമയിൽ പ്രധാന റോളുകളിൽ എത്തുന്നുണ്ട്.

CATEGORIES
TAGS