‘തെലുങ്ക് ദൃശ്യത്തിന്റെ പ്രെസ് മീറ്റിൽ ബെൽ ബോട്ടം പാന്റിൽ തിളങ്ങി എസ്തർ അനിൽ..’ – വീഡിയോ വൈറൽ

‘തെലുങ്ക് ദൃശ്യത്തിന്റെ പ്രെസ് മീറ്റിൽ ബെൽ ബോട്ടം പാന്റിൽ തിളങ്ങി എസ്തർ അനിൽ..’ – വീഡിയോ വൈറൽ

ദൃശ്യത്തിന്റെ രണ്ട് ഭാഗവും കേരളത്തിൽ വമ്പൻ ഹിറ്റായി മാറിയ ചിത്രങ്ങളാണ്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചപ്പോൾ രണ്ടാം ഭാഗം ഒ.ടി.ടിയിൽ മികച്ച അഭിപ്രായം നേടി പാൻ ഇന്ത്യ ലെവലിലേക്ക് എത്തിച്ചു. മോഹൻലാൽ ജോർജുകുട്ടിയായി നിറഞ്ഞ് നിന്നപ്പോൾ റീമേക്കുകൾ ഓരോ ഭാഷയിലും റെക്കോർഡ് വിലയിൽ വിട്ടുപോവുകയും ചെയ്തിരുന്നു.

ദൃശ്യം രണ്ടിന്റെ തെലുങ്ക് പതിപ്പ് ആമസോൺ പ്രൈമിൽ നവംബർ 25-ന് എത്തുകയാണ്. സിനിമയുടെ പ്രൊമോഷൻ ഭാഗമായി ഹൈദരാബാദിൽ ആയിരുന്ന അതിലെ അഭിനയിക്കുന്ന എസ്തർ അനിൽ പ്രെസ് മീറ്റിന് മുന്നോടിയായി മേക്കപ്പ് ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഗ്ലാമറസ് ലുക്കിൽ പ്രൊമോ ഷൂട്ടിലെ ട്രെയിലർ ലൗഞ്ചിലും എത്തിയ എസ്തർ ഇപ്പോൾ അതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.

ഫോട്ടോസ് ഒരു വീഡിയോ ആയി കോർത്തിണക്കിയ ശേഷമാണ് എസ്തർ തൻറെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിൽ ഏറ്റവും ശ്രദ്ധേയം എസ്തറിന്റെ വേഷമാണ്. ബെൽ ബോട്ടം പാന്റും ബനിയൻ ടോപ്പും ഇട്ടാണ് എസ്തർ പ്രെസ്സ് മീറ്റിൽ പങ്കെടുത്തത്. അഫഷീന ഷാജഹാനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. നഈര ചാരനിയയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

ലക്ഷ്മികാന്ത് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിരവധി ആരാധകരാണ് എസ്തറിന്റെ ഈ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മലയാളം പോലെ തെലുങ്കിലും ദൃശ്യം 2 ഹിറ്റാവട്ടെയെന്ന് എസ്തറിന് ആരാധകരുടെ ആശംസകളുമുണ്ട്. ജീത്തു ജോസഫ് തന്നെയാണ് തെലുങ്കിലും സിനിമ സംവിധാനം ചെയ്യുന്നത്. വെങ്കിടേഷ് ആണ് മോഹൻലാൽ ചെയ്ത കഥാപാത്രം തെലുങ്കിൽ ചെയ്യുന്നത്.

CATEGORIES
TAGS