‘ഒരു നിമിഷം നോക്കി നിന്നുപോകും!! ലെഹങ്കയിൽ തിളങ്ങി ഭാവി നായിക നയൻ‌താര..’ – ഫോട്ടോസ് കാണാം

‘ഒരു നിമിഷം നോക്കി നിന്നുപോകും!! ലെഹങ്കയിൽ തിളങ്ങി ഭാവി നായിക നയൻ‌താര..’ – ഫോട്ടോസ് കാണാം

ബാലതാരമായി തിളങ്ങിയ ശേഷം സിനിമയിൽ നായികയായി ചുവടുമാറ്റം നടത്തി വിജയം കൈവരിച്ചിട്ടുള്ള ഒരുപാട് നടിമാരെ കുറിച്ച് നമ്മുക്ക് അറിയാം. രണ്ട് കാലഘട്ടത്തിലും അതിൽ പലർക്കും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സാധിച്ചവരാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ ബാലതാരമായി മാറിയ ഒരാളാണ് നയൻ‌ താര ചക്രവർത്തി.

ക്യൂട്ട് പ്രകടനവുമായി സിനിമയിൽ ബാലതാരമായി നിറഞ്ഞ് നിന്ന താരം ഇപ്പോൾ പണ്ടത്തെ പോലെയല്ല. ആളാകെ മാറി ഒരു നായികായകാനുള്ള ലുക്കിലേക്ക് താരം എത്തി കഴിഞ്ഞു. വൈകാതെ തന്നെ സിനിമയിൽ നായികയായി നയൻതാരയെ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലാണ് താരം ആദ്യമായി ബാലതാരമായി അഭിനയിച്ചത്.

ഒരുപാട് സിനിമകളിൽ അതും സൂപ്പർസ്റ്റാറുകളുടെ മകളായി വരെ താരം അഭിനയിച്ചിട്ടുണ്ട്. അതെ സൂപ്പർസ്റ്റാറുകളുടെ നായികയായി മാറുമോ എന്ന് കണ്ടറിയേണ്ടി വരും!! ഇപ്പോഴിതാ ലെഹങ്കയിലുള്ള നയൻതാരയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ നെഞ്ചിലേറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ഞ ലെഹങ്കയിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കടുംനീല നിറത്തിൽ സിൽവർ ക്രിസ്റ്റലുകൾ വച്ചുള്ള ലെഹങ്കയിലുള്ള കിടിലം ഫോട്ടോസ് താരം പോസ്റ്റ് ചെയ്തത്. ചിത്രങ്ങളിൽ അതിസുന്ദരിയായി നയൻതാരയെ ആരായാലും ഒരു നിമിഷം നോക്കി നിന്നുപോകുമെന്ന് ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്. റോജൻ നാഥ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ലിബാസ് ബൗട്ടിക് ആണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്.

CATEGORIES
TAGS