‘കുടയും പിടിച്ച് സ്റ്റൈലിഷ് ലുക്കിൽ കൃഷ്ണ പ്രഭയുടെ ഫോട്ടോഷൂട്ട്, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘കുടയും പിടിച്ച് സ്റ്റൈലിഷ് ലുക്കിൽ കൃഷ്ണ പ്രഭയുടെ ഫോട്ടോഷൂട്ട്, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

കഴിഞ്ഞ 15 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് നടി കൃഷ്ണപ്രഭ. ബോയ് ഫ്രണ്ട് എന്ന സിനിമയിലാണ് കൃഷ്ണപ്രഭ അഭിനയ രംഗത്തേക്ക് വരുന്നത്. സ്റ്റേജ് ഷോകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് കൃഷ്ണപ്രഭ സിനിമയിലേക്ക് എത്തുന്നത്. മാടമ്പിയിലെ ഭവാനി എന്ന കഥാപാത്രം അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ താരത്തിനെ കൂടുതലായി തിരിച്ചറിഞ്ഞ് തുടങ്ങിയത്.

കുട്ടികാലം മുതൽ ഡാൻസും പാട്ടും പഠിച്ചിരുന്ന കൃഷ്ണപ്രഭ നിരവധി പരിപാടികളിൽ ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. സിനിമയിൽ കോമഡി റോളുകൾ ചെയ്തിരുന്ന കൃഷ്ണപ്രഭ ആയിരുന്നില്ല യഥാർത്ഥ ജീവിതത്തിൽ. കരിയറിന്റെ ആദ്യ കാലത്ത് ഹാസ്യ കഥാപാത്രങ്ങളിൽ തിളങ്ങിയ കൃഷ്ണപ്രഭ പിന്നീട് സ്വഭാവ നടിയിലേക്ക് മാറുകയും ചെയ്തു.

സുകുമാരി അമ്മയുമായി പലപ്പോഴും കൃഷ്ണപ്രഭയുടെ അഭിനയത്തേയും സാമ്യത്തെയും താരതമ്യം ചെയ്തിട്ടുണ്ട് പ്രേക്ഷകർ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തും പലപ്പോഴും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട് കൃഷ്ണപ്രഭ. കൃഷ്ണപ്രഭയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ ഏകദേശം 35 ലക്ഷം ഫോള്ളോവെർസാണ് താരത്തിനുള്ളത്.

അതുകൊണ്ട് തന്നെ പുതിയ ഫോട്ടോസ് വരുമ്പോൾ തന്നെ ആരാധകർ അത് ഏറ്റെടുക്കാറുണ്ട്. പുള്ളി കുടയും പിടിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള കൃഷ്ണപ്രഭയുടെ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. അർജുനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അറ്റോ ക്ലോതിങ്ങിന്റെ വസ്ത്രങ്ങളാണ് കൃഷ്ണപ്രഭ ധരിച്ചിരിക്കുന്നത്. മോഹൻലാൽ നായകനായ ദൃശ്യം 2-വാണ് കൃഷ്ണപ്രഭയുടെ അവസാന റിലീസ് ചിത്രം.

CATEGORIES
TAGS