‘ഈ റോഡ് പൊക്കാൻ ഇത്രേം ബിൽഡപ്പോ!! വർക്ക് ഔട്ട് മോട്ടിവേഷനുമായി ഋതു മന്ത്ര..’ – വീഡിയോ വൈറൽ

ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരായി മാറിയ ഒരുപാട് താരങ്ങളുണ്ട്. മത്സരാർത്ഥികളായി കല-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമ്പോൾ ചിലരെ ബിഗ് ബോസിൽ വന്ന ശേഷമാണ് പ്രശസ്തി നേടുന്നത് തന്നെ. ബിഗ് ബോസ് മലയാളം സീസൺ ത്രീയിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി ഋതു മന്ത്രയുടേത്.

ഋതു അതിന് മുമ്പ് ചില സിനിമകളിൽ ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അധികം ആളുകൾ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. പിന്നീട് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുകയും ആദ്യ ആഴ്ചയിൽ തന്നെ ഫാൻ ഗ്രൂപ്പുകൾ താരത്തിന്റെ പേരിൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ ആഴ്ചകളിലെ പ്രകടനം ഋതു തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ ആദ്യ 3 സ്ഥാനങ്ങളിൽ താരം ഇടംപിടിച്ചേനെ!

പക്ഷേ ബിഗ് ബോസിലെ ആദ്യത്തെ പ്രകടനം പുറത്തെടുക്കാൻ ഋതുവിന് അവസാനം സാധിച്ചിരുന്നില്ല. ഏഴാം സ്ഥാനം നേടാൻ മാത്രമേ താരത്തിന് സാധിച്ചിരുന്നോള്ളൂ. എന്നാലും 100 ദിവസത്തോളം പുറത്താകാതെ നിൽക്കാൻ ഋതുവിന് സാധിച്ചിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ഋതുവിന് സമൂഹ മാധ്യമങ്ങളിലും ആരാധകർ കൂടി. ഇൻസ്റ്റാഗ്രാമിൽ ഒന്നര ലക്ഷം ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്.

അതിൽ തന്റെ ഫോട്ടോഷൂട്ടുകളും അതുപോലെ ജിം വർക്ക് ഔട്ട് വീഡിയോസും ഫോട്ടോസും ഋതു പങ്കുവെക്കാറുണ്ട്. ഋതുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും അതുപോലെ വർക്ക് ഔട്ട് വീഡിയോയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുമ്പോൾ ഒരു റോഡ് പോകുന്നതിന്റെ വീഡിയോ താരം പോസ്റ്റ് ചെയ്തിരുന്നു. “ഈ റോഡ് പൊക്കാൻ ഇത്രേം ബിൽഡപ്പോ..” എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്.