‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു!! യോഗാഭ്യാസങ്ങൾ അനായാസം ചെയ്ത സംയുക്ത വർമ്മ..’ – വീഡിയോ വൈറൽ

വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ഒരു താരമാണ് നടി സംയുക്ത വർമ്മ. 2002-ലായിരുന്നു സംയുക്തയും ബിജു മേനോനും തമ്മിലുള്ള വിവാഹം നടക്കുന്നത്. മൂന്നേ മൂന്ന് വർഷം മാത്രമാണ് സംയുക്ത സിനിമയിൽ ഉണ്ടായിരുന്നതെങ്കിലും അഭിനയിച്ച മിക്ക സിനിമകളും സൂപ്പർഹിറ്റുകളായിരുന്നു. ജയറാമിന്റെ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു സംയുക്തയുടെ വരവ്.

വീണ്ടും ചില വീട്ടുവിശേഷങ്ങൾ എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിൽ ഭാവന എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് സംയുക്ത അഭിനയ രംഗത്ത് എത്തുന്നത്. അതിന് ശേഷം വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, തെങ്കാശിപ്പട്ടണം, മഴ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, മേഘസന്ദേശം, നരിമാൻ, വൺ മാൻ ഷോ, കുബേരൻ തുടങ്ങിയ സിനിമകളിൽ സംയുക്ത അഭിനയിച്ചിട്ടുണ്ട്.

തെങ്കാശിപ്പട്ടണത്തിന്റെ തമിഴിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. മൂന്ന് വർഷത്തിനുള്ളിൽ മികച്ച നടിക്കുള്ള 2 സംസ്ഥാന അവാർഡുകളും 2 ഫിലിം ഫെയർ അവാർഡുകളും സംയുക്ത നേടിയിട്ടുണ്ട്. 2006-ൽ ദക്ഷ ധാർമിക് എന്ന പേരിൽ ഒരു മകനും താരദമ്പതികൾക്ക് ജനിച്ചു. ബിജു മേനോൻ ഇപ്പോഴും സിനിമയിൽ സജീവമായി തുടരുന്ന ഒരാളാണ്.

അത് കൊണ്ട് തന്നെ സംയുക്തയുടെ പിന്നീടുള്ള പല വിശേഷങ്ങളും മലയാളികൾ അറിയുന്നുണ്ടായിരുന്നു. സിനിമയിൽ ഇപ്പോഴില്ലെങ്കിലും ജീവിതത്തിൽ ഫിറ്റ് നെസിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന ഒരാളാണ്. നാല്പത് രണ്ടുകാരിയായി സംയുക്തയുടെ ഫിറ്റ് നെസിന് പിന്നിലുള്ള രഹസ്യം യോഗയാണ്. കഠിനമായ യോഗ അഭ്യാസങ്ങൾ അനായാസം ചെയ്യുന്ന ഒരു വീഡിയോ സംയുക്ത ഈ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.