‘കറുപ്പ് ഗൗണിൽ അഴക് റാണിയായി ബിഗ് ബോസ് താരം ഋതു മന്ത്ര, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാള ടെലിവിഷൻ ഷോകളിൽ റേറ്റിംഗ് ഏറെ മുന്നിലുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസ് അതിന്റെ നാല് സീസണുകൾ പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്. ഓരോ സീസൺ കഴിയുമ്പോൾ പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന വിജയിയെ മാത്രമല്ല, അല്ലാതെ തന്നെ മനസ്സിൽ കയറിക്കൂടുന്ന താരങ്ങളും ഏറെയാണ്. പലർക്കും ബിഗ് ബോസ് വലിയ ഒരു വഴിത്തിരിവായി മാറിയിട്ടുണ്ട്. ആദ്യ സീസൺ മുതൽ ഇത് നടക്കുന്നുണ്ട്.

മൂന്നാമത്തെ സീസണിലൂടെ മലയാളികളിൽ ഭൂരിഭാഗം പേർക്കും സുപരിചിതമായ ഒരു മുഖമാണ് മോഡലും നടിയുമായ ഋതു മന്ത്രയുടേത്. ഷോയിൽ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ സിനിമയിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ് ഋതു. പക്ഷേ വളരെ ചെറിയ റോളുകളിലായിരുന്നു അഭിനയിച്ചിരുന്നത്. ഷോയിൽ പങ്കെടുത്ത ശേഷമാണ് കൂടുതൽ മലയാളികളും താരത്തിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

ഷോയിൽ വന്ന് ആദ്യ ആഴ്ചയിൽ തന്നെ ആരാധകരെ നേടിയെടുത്ത ഋതു, ടൈറ്റിൽ വിന്നറാകുമെന്ന് വിചാരിച്ച ഒരു മത്സരാർത്ഥി ആയിരുന്നെങ്കിലും അതുണ്ടായില്ല. നല്ലയൊരു ഗായിക കൂടിയാണെന്ന് ഋതു ഷോയിലൂടെ തെളിയിച്ചിരുന്നു. ബിഗ് ബോസിന് ശേഷം സമൂഹ മാധ്യമങ്ങളിൽ മറ്റ് പ്രോഗ്രാമുകളിലും കൂടുതൽ സജീവമായ താരത്തിന് ആരാധകരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഋതുവിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. കറുപ്പ് ഗൗൺ ധരിച്ച് അതിസുന്ദരിയായിട്ടാണ് ഋതുവിനെ ചിത്രങ്ങളിൽ കാണാൻ കഴിയുക. പോസ് ഡിസൈൻസാണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. വിഷ്ണു ആന്റണിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ക്യൂട്ട് ആൻഡ് ഹോട്ട് എന്നൊക്കെ ആരാധകർ കമന്റുകൾ ഇട്ടിട്ടുമുണ്ട്.