‘പഠാന്‍ ഇപ്പോഴേ പൊട്ടി!! സിനിമയിൽ നിന്ന് വിരമിച്ചൂടെയെന്ന് ചോദ്യം..’ – ട്വീറ്റിലൂടെ ചുട്ടമറുപടി കൊടുത്ത് ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ കിംഗ് ഖാൻ, ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രമാണ് ‘പഠാന്‍’. ഏറെ വിവാദങ്ങൾ ഇതിനോടകം തന്നെ സിനിമയുമായി ബന്ധപ്പെട്ട് വന്നിരുന്നു. ദീപിക പദുകോൺ ഇട്ട വസ്ത്രത്തിന്റെ നിറത്തെ പറ്റിയായിരുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോഴുണ്ടായ വിവാദം. അതിന് ശേഷം ഷാരൂഖ് ഖാൻ എതിരെയും പല വിമർശനങ്ങൾ ഉയർന്നു. സിനിമ ബഹിസ്കരിക്കണം എന്നുവരെ ആഹ്വനം ഉണ്ടായി.

തന്നെ സ്നേഹിക്കുന്ന കടുത്ത ആരാധകരും സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരും ഒപ്പമുണ്ടാകുമെന്ന് താരത്തിന് അറിയാം. ആരാധകരെ ഏറെ ഇഷ്ടപ്പെടുകയും അവരുമായുള്ള ബന്ധം പുലർത്തുകയും ചെയ്യുന്ന ഒരാളാണ് ഷാരൂഖ്. ട്വിറ്ററിൽ ആരാധകരുമായി സംവദിക്കാറുള്ള ഷാരുഖ് ഖാൻ, ആസ്ക് എസ്.ആർ.കെ എന്ന ഹാഷ് ടാഗിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാറുണ്ട്.

അത്തരം ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുന്ന ഇടയിൽ ഷാരൂഖിനെ പരിഹസിച്ചുകൊണ്ടുള്ള ഒരു ട്വീറ്റിനും താരം മറുപടി കൊടുത്തു. “പഠാന്‍ ഇപ്പോഴേ പൊട്ടി!! സിനിമയിൽ നിന്ന് വിരമിച്ചൂടെ.” എന്നായിരുന്നു ചോദ്യം. ഇത് ശ്രദ്ധയിൽപ്പെട്ട ഷാരൂഖ് മറുപടി നൽകി. “കുട്ടി.. മുതിർന്നവരോട് ഇങ്ങനെയല്ല സംസാരിക്കേണ്ടത്..” എന്ന രസകരവും കൗതുകം ഉണർത്തുന്നതുമായ ഒരു പ്രതികരണമാണ് ഷാരുഖിൽ നിന്നുണ്ടായത്.

പഠാന്‍ കാണുന്നതിന്റെ ഉദ്ദേശ്യം എന്നതെന്നായിരുന്നു അടുത്ത ചോദ്യം. “ഓ ദൈവമേ.. ഈ മനുഷ്യർ എത്ര ആഴമുള്ളവരാണ്.. ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? എന്തിന്റെയും ഉദ്ദേശ്യം എന്താണ്? ക്ഷമിക്കണം.. ഞാൻ അത്ര ആഴത്തിലുള്ള ഒരാളല്ല..”, ഷാരൂഖ് ആ ചോദ്യത്തിന് നൽകിയ മറുപടി ഇതായിരുന്നു. ജനുവരി 25-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ജനുവരി പത്തിന് ട്രെയിലറും ഇറങ്ങും.