‘എന്റെ 2022-ലെ പ്രിയപ്പെട്ട ചില നിമിഷങ്ങൾ!! ഏറ്റവും മികച്ച വർഷമെന്ന് ഐശ്വര്യ ലക്ഷ്മി..’ – വീഡിയോ വൈറൽ

മായനദി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നായികയാണ് ഐശ്വര്യ ലക്ഷ്മി. 2017-ൽ സിനിമയിലേക്ക് എത്തിയ ഐശ്വര്യ ലക്ഷ്മി അഞ്ച് വർഷത്തിനുള്ളിൽ തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയായി മാറിയിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മണ്ഡ ചിത്രമായ പൊന്നിയൻ സെൽവത്തിൽ വരെ അഭിനയിച്ച് പ്രശംസകൾ നേടി നിൽക്കുന്ന ഒരാളാണ് ഐശ്വര്യ. തമിഴിൽ മാത്രമല്ല തെലുങ്കിലും നിരവധി സിനിമകളിൽ അഭിനയിച്ചു.

സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമായിരുന്നു ഐശ്വര്യ ലക്ഷ്മിക്ക് 2022. 2022-ൽ തനിക്ക് ഏറെ പ്രിയപ്പെട്ട നിമിഷങ്ങൾ അടങ്ങിയ ഒരു വീഡിയോ ഐശ്വര്യ ലക്ഷ്മി രണ്ട് ദിവസം പങ്കുവച്ചിരുന്നു. വീഡിയോടൊപ്പം ചെറിയ ഒരു കുറിപ്പും ഐശ്വര്യ എഴുതിയിരുന്നു. “എന്തൊരു വർഷമായിരുന്നു ഇത്.. 2022 തീർച്ചയായും ദയയുള്ളതായിരുന്നു.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ തന്നു.

സെറ്റിലെ മികച്ച ഓർമ്മകൾ, വ്യക്തിജീവിതത്തിലും സിനിമയിലും ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഒരുപാട് പ്രായപൂർത്തിയായവരെ പോലെ! അതിലുപരി ഒരു ചെറിയ കുട്ടിയുമായി. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള മനോഹരമായ ഓർമ്മകൾ, മികച്ച സിനിമ റിലീസുകൾ!! 2022 ഈ ചെറിയ പട്ടണത്തിലെ പെൺകുട്ടിയെ “സിനിമ പ്രൊഡ്യൂസർ” ആക്കുകയും ചെയ്തു. ബിസിനസ്സിലെ മികച്ചവരുമായി പ്രവർത്തിക്കാനും കൂടുതൽ പഠിക്കാനും അവസരം ലഭിച്ചു.

View this post on Instagram

A post shared by Mallu Actress (@kerala_girlz)

എനിക്ക് ഇത്രയധികം സ്നേഹം തന്നതിന് എന്റെ മാധ്യമ സുഹൃത്തുക്കൾക്കും പ്രിയ പ്രേക്ഷകർക്കും നന്ദി. നമുക്കെല്ലാവർക്കും ഒരു അത്ഭുതകരമായ 2023 ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു! 2022-ലെ എന്റെ കുറച്ച് പ്രിയപ്പെട്ട നിമിഷങ്ങളാണിത്..”, വീഡിയോ പങ്കുവച്ചുകൊണ്ട് ഐശ്വര്യ ലക്ഷ്മി കുറിച്ചു. ഗാർഗി, പൊന്നിയൻ സെൽവൻ, അമ്മു, കുമാരി, ഗട്ട ഗുസ്തി തുടങ്ങിയ സൂപ്പർഹിറ്റുകൾ ഐശ്വര്യയ്ക്ക് ലഭിച്ച വർഷമായിരുന്നു.


Posted

in

by