‘ജിമ്മിൽ ഏറ്റവും കഠിനമേറിയ വർക്ക്ഔട്ട് ചെയ്ത റിമി ടോമി, പ്രചോദനമെന്ന് ആരാധകർ..’ – വീഡിയോ കാണാം
ദിലീപ് നായകനായ മീശമാധവൻ എന്ന സിനിമയിൽ ‘ചിങ്ങമാസം വന്നുചേർന്നാൽ..’ എന്ന സൂപ്പർഹിറ്റ് ഗാനം പാടിക്കൊണ്ട് മലയാളികളുടെ നെഞ്ചിൽ ഇടം പിടിച്ച ഗായികയാണ് റിമി ടോമി. സ്റ്റേജ് ഷോകളിൽ നിറഞ്ഞ് നിന്നിരുന്ന റിമി പിന്നീട് സിനിമയിൽ ധാരാളം അവസരങ്ങൾ ലഭിക്കുകയും ചെയ്തു. ഇന്നും റിമി ടോമിയുടെ ഗാനമേള എന്ന കേൾക്കുമ്പോൾ തടിച്ചുകൂടുന്ന ജനസാഗരം തന്നെയുണ്ട്.
സിനിമയിൽ ഏകദേശം ആറുനൂറിൽ അധികം ഗാനങ്ങൾ ഇതിനോടകം റിമി ടോമി പാടി കഴിഞ്ഞു. പാട്ടുകാരി എന്നതിൽ ഉപരി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാനുള്ള താരത്തിന്റെ കഴിവും എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ കാണാൻ സാധിക്കുന്ന ഒരാളാണ് റിമി ടോമി. ടെലിവിഷൻ ഷോകളിൽ അവതാരകയായും വിധികർത്താവായും ഒക്കെ റിമിയെ പ്രേക്ഷകർ കണ്ടിരിക്കുന്നുണ്ട്.
വ്യക്തിജീവിതത്തിൽ ഏറെ ദുഖങ്ങൾ താരം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും തന്റെ കരിയറിന് അത് ബാധിക്കുന്ന രീതിയിൽ പോവാതെ റിമി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഒരുപക്ഷേ പണ്ടുള്ള ഒരു റിമി ടോമിയെ അല്ല ഇന്നും മലയാളികൾക്ക് കാണാൻ സാധിക്കുക. ആദ്യ കാലഘട്ടങ്ങളിൽ നന്നേ തടിച്ചിട്ടുള്ള ഒരാളായിരുന്നു റിമി ടോമി. ഇപ്പോൾ റിമി ടോമി തന്റെ ശരീരം ശ്രദ്ധിക്കുന്ന ഒരാളു കൂടിയാണ്.
View this post on Instagram
ഇപ്പോഴിതാ ജിമ്മിൽ നിന്നുള്ള പുതിയ വർക്ക്ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. അതി കഠിനമായ വർക്ക്ഔട്ടാണ് താരം ചെയ്യുന്നത്. “വ്യായാമം ശരീരത്തിന് മാത്രമല്ല, അത് നിങ്ങളുടെ മനസിനെയും മനോഭാവത്തെയും മാനസിക അവസ്ഥയും മാറ്റുന്നു..”, എന്നായിരുന്നു റിമി ടോമി വീഡിയോടൊപ്പം കുറിച്ചത്. ചേച്ചിയുടെ വീഡിയോ ഒരുപാട് പ്രചോദനം നല്കുന്നതാണെന്ന് നിരവധി പേരാണ് കമന്റ് ഇട്ടിരിക്കുന്നത്.
View this post on Instagram