‘കുട്ടികുപ്പായത്തിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ, ബിച്ചി സ്കൂൾ ഗേളെന്ന് താരം..’ – ഫോട്ടോസ് കാണാം

‘കുട്ടികുപ്പായത്തിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ, ബിച്ചി സ്കൂൾ ഗേളെന്ന് താരം..’ – ഫോട്ടോസ് കാണാം

ജയറാം നായകനായ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ബാലതാരമാണ് അനിഖ സുരേന്ദ്രൻ. കഴിഞ്ഞ 11 വർഷത്തോളമായി അനിഖ സിനിമയിൽ ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു. എന്തിന് മലയാളത്തിന് പുറമേ തമിഴിലും അനിഖ ബാല താരമായി അഭിനയിച്ചിട്ടുണ്ട്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും അനിഖ നേടിയിട്ടുണ്ട്.

തമിഴിൽ ബാലതാരമായി അഭിനയിച്ചതോടെ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി താരം മാറി. അതിന് കാരണം തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിന്റെ മകളായിട്ടായിരുന്നു അനിഖ അഭിനയിച്ചത്. അതും ഒരു സിനിമയിൽ അല്ല അജിത്തിന്റെ മകളായി രണ്ട് സിനിമകളിൽ അഭിനയിക്കാൻ അനിഖയ്ക്ക് ഭാഗ്യം ലഭിച്ചു. മമ്മൂട്ടിക്ക് ഒപ്പം ഭാസ്കർ ദി റാസ്‌ക്കലിലും മകളായി ദി ഗ്രേറ്റ് ഫാദറിലും താരം അഭിനയിച്ചു.

അനിഖയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുണ്ട്. കൂടുതലും തമിഴ് ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയകളിൽ ധാരാളം ഫോട്ടോഷൂട്ടുകളാണ് അനിഖ ചെയ്തിട്ടുള്ളത്. പലപ്പോഴും അത് വൈറലാവുകയും ചെയ്യാറുണ്ട്. ഇടയ്ക്ക് ചില ഓൺലൈൻ സദാചാരവാദികളും ആങ്ങളമാരും അനിഖയ്ക്ക് മോശം കമന്റുകൾ ഇടാറുണ്ടെങ്കിൽ താരം അതൊന്നും മൈൻഡ് ചെയ്യാറില്ല!

യാമി എന്ന ഫോട്ടോഗ്രാഫർ എടുത്ത ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട് ഇപ്പോൾ. നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. “ബിച്ചി സ്കൂൾ ഗേൾ വൈബ്‌സ്” എന്നായിരുന്നു അനിഖ ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. സാംസൺ ലെയ് ആണ് ഹെയർ ആൻഡ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഫാഷൻ ഡിസൈനറായ പാർവതിയാണ് സ്റ്റൈലിംഗ് കോസ്റ്റിയൂം ഡിസൈനിങ്ങും ചെയ്തിരിക്കുന്നത്.

CATEGORIES
TAGS