‘ഒരു മാസത്തെ കൊവിഡ് വിശ്രമത്തിന് ശേഷം വീണ്ടും ജിമ്മിലേക്ക്..’ – ചിത്രങ്ങൾ പങ്കുവച്ച് നടി റിമ കല്ലിങ്കൽ

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ അഭിനയിച്ച് മലയാളികൾക്ക് ലഭിച്ച നടിയാണ് റിമ കല്ലിങ്കൽ. മലയാള സിനിമയിൽ മാറ്റത്തിന്റെ പാത കൊണ്ടുവന്ന ചിത്രം കൂടിയായിരുന്നു ഋതു. തിയേറ്ററുകളിൽ വലിയ വിജയം നേടില്ലെങ്കിലും കൂടിയും ഇന്നും സിനിമയെ പറ്റി ഒരുപാട് ചർച്ചകൾ നടക്കാറുണ്ട്. റിമ കല്ലിങ്കലിനും ആ സിനിമ വലിയ മാറ്റങ്ങളാണ് ജീവിതത്തിൽ കൊണ്ടുവന്നത്.

നീലത്താമര, ഹാപ്പി ഹസ് ബാൻഡ്‌സ്, സെവൻസ്, ഇന്ത്യൻ റുപ്പി, 22 ഫെമയിൽ കോട്ടയം, നിദ്ര, അയാളും ഞാനും തമ്മിൽ, ഏഴ് സുന്ദര രാത്രികൾ, ചിറകൊടിഞ്ഞ കിനാവുകൾ, റാണി പദ്മിനി, വൈറസ് തുടങ്ങിയ ഹിറ്റ് സിനിമകളിൽ റിമ കല്ലിങ്കൽ അഭിനയിച്ചിട്ടുണ്ട്. 22 ഫെമയിൽ കോട്ടയമാണ് റിമയുടെ സിനിമ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി കൊടുത്തത്.

ആ ചിത്രത്തിന്റെ സംവിധായകൻ ആഷിഖ് അബുവുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തിരുന്നു. ആ സിനിമയിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് ആ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു. സിനിമയിൽ ഇപ്പോൾ അഭിനയത്തിന് പുറമേ നിർമ്മാണ രംഗത്തും സജീവമാണ് ഭർത്താവിനൊപ്പം റിമ കല്ലിങ്കൽ.

കോവിഡ് ആയതിന് ശേഷം വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം ജിമ്മിൽ പോയി അതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് റിമ ഇപ്പോൾ. “ഒരു മാസത്തെ കൊവിഡ് വിശ്രമത്തിന് ശേഷം വീണ്ടും ജിമ്മിലേക്ക്.. വർക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാൻ, എന്നാൽ ജീവിതത്തിന് നിങ്ങളെ താഴ്ത്താനുള്ള ഒരു വഴിയുണ്ട്. നിങ്ങളുടെ ശരീരം ശ്രദ്ധിക്കുക, അത് നിങ്ങളോട് പറയാൻ ശ്രമിക്കുന്നതിനെ ബഹുമാനിക്കുക..”, റിമ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.