‘സാമന്തയുടെ ഊ ആണ്ടവാ മാമയ്ക്ക് കിടിലം ഡാൻസുമായി പാരീസ് ലക്ഷ്മിയും രചനയും..’ – വീഡിയോ വൈറൽ

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടോണ്ടിരിക്കുന്നത് ഷോർട്സ്, റീൽസ് വീഡിയോസാണ്. വൈറലാവുന്ന പാട്ടുകൾക്ക് നൃത്തം ചെയ്യുന്നവർ സാധാരണ ആളുകൾ മാത്രമല്ല, സിനിമ-സീരിയൽ നടിമാരും ഇത് ചെയ്ത ഇടാറുണ്ട്. അടുത്തിടെ ഏറ്റവും കൂടുതൽ ആളുകൾ ചെയ്ത ഒരു റീൽസ് എന്ന് പറയുന്നത് പുഷ്പായിലെ സാമന്ത ആടിത്തിമിർത്ത ഊ ആണ്ടവാ മാമ എന്ന ഗാനമാണ്.

സാമന്തയെ പോലെ അതെ സ്റ്റൈലിൽ തന്നെയാണ് പലരും അത് ചെയ്തത്. താരങ്ങളുടെ എല്ലാം മിക്ക വീഡിയോസ് അതിന്റെ വൈറലായിരുന്നു. ഇപ്പോഴിതാ നടിമാരായ രചന നാരായണൻകുട്ടിയും പാരീസ് ലക്ഷ്മിയും പുഷ്പായിലെ ആ പാട്ടിന് ഡാൻസുമായി വന്നിരിക്കുകയാണ്. പാരീസ് ലക്ഷ്മി സിനിമയിലേക്ക് വരുന്നത് തന്നെ ബിഗ് ബിയിലെ ഒരു ഐറ്റം ഡാൻസിലൂടെയാണ്.

അതുകൊണ്ട് തന്നെ ഈ ഡാൻസ് റീൽസ് കണ്ട് കൂടുതൽ ആളുകൾ മികച്ചതെന്ന് അഭിപ്രായം പറഞ്ഞിരിക്കുന്നതും പാരീസ് ലക്ഷ്മിയെ തന്നെയാണ്. ലക്ഷ്മിയുടെ ഭാവങ്ങളെല്ലാം വേറെ ലെവൽ ആണെന്നാണ് ആരാധകരുടെ കമന്റുകൾ. ഇവരെ രണ്ടുപേരെയും കൂടാതെ മൂന്നാമത് ഒരാളുകൂടി ഡാൻസ് ചെയ്യുന്നുണ്ട്. ഇരുവരുടെയും സുഹൃത്തായ ഭാഗ്യലക്ഷ്മിയാണ് അത്.

നടിമാരായ സരയു മോഹൻ, അനുമോൾ, ഗായിക രഞ്ജിനി ജോസ് തുടങ്ങിയവർ വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം പാരീസ് ലക്ഷ്മി നടി കൃഷ്ണപ്രഭയ്ക്ക് ഒപ്പം ചെയ്ത ഡാൻസും മികച്ച അഭിപ്രായമാണ് നേടിയിരുന്നത്. ആ വീഡിയോയ്ക്കും ഒരുപാട് കാഴ്ചക്കാരുണ്ടായിരുന്നു.