‘സുഹൃത്തിന് ഒപ്പം മാലിദ്വീപിൽ അവധി ആഘോഷിച്ച് റിമ കല്ലിങ്കൽ, ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ നായികയായി 13 വർഷത്തിൽ അധികമായി നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് നടി റിമ കല്ലിങ്കൽ. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ള റിമയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരാളാണ്. തന്റെ നിലപാടുകളുടെ പേരിൽ ഒരുപാട് ട്രോളുകളും വിമർശനങ്ങളുമൊക്കെ റിമയ്ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അതിൽ വീഴാതെ മുന്നോട്ട് പോകുന്ന ഒരാളാണ്.

ഋതു എന്ന ചിത്രത്തിലാണ് റിമ ആദ്യമായി അഭിനയിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫെമയിൽ കോട്ടയം എന്ന സിനിമയിലെ ടെസ്സ എന്ന കഥാപാത്രമാണ് റിമയ്ക്ക് പ്രശംസകൾ നേടി കൊടുത്തത്. ആ കഥാപാത്രം റിമ അല്ലാതെ മറ്റൊരാൾ ചെയ്യുന്നത് ചിന്തിക്കാൻ കൂടി കഴിയുകയില്ല. അത്ര ഗംഭീരമായിട്ടാണ് റിമ അത് ചെയ്തത്. പിന്നീട് നിരവധി മികവുറ്റ കഥാപാത്രങ്ങൾ റിമ സിനിമയിൽ അവതരിപ്പിച്ചിട്ടുമുണ്ട്.

ആഷിഖ് അബുവിനെ തന്നെ വിവാഹം ചെയ്ത റിമ തുടർന്നും സിനിമയിൽ അഭിനയിച്ചു. വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷങ്ങൾ പിന്നിട്ടു. നിർമ്മാണ രംഗത്തേക്ക് റിമ ഇറങ്ങി. കുട്ടികാലം മുതൽ നൃത്തം പഠിച്ചിട്ടുള്ള റിമ അതിലും മികവ് പുലർത്തിയിട്ടുള്ള ഒരാളാണ്. ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്. അഭിനയത്തോടൊപ്പം തന്നെ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് റിമ. അത് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.

സുഹൃത്തിന് ഒപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. സാൾട്ട് സ്റ്റുഡിയോയുടെ ഓണറായ ദിയ ജോണിന് ഒപ്പമാണ് റിമ ഈ തവണ പോയിരിക്കുന്നത്. അവിടെ നിന്നുള്ള ഹോട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മാലിദ്വീപിലെ എല്ലാ കാര്യങ്ങൾ ആസ്വദിക്കുകയും ബീച്ച് ലൈഫ് എൻജോയ് ചെയ്യുകയും ചെയ്തു താരം.