‘മലയാളി മങ്ക ലുക്കിൽ നടി റിമ കല്ലിങ്കൽ, എത്ര സുന്ദരിയെന്ന് ആരാധകരുടെ കമന്റ്..’ – ഫോട്ടോസ് വൈറൽ

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് നടി റിമ കല്ലിങ്കൽ. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധനേടിയെടുത്ത താരം പിന്നീട് നിരവധി മലയാള സിനിമകളുടെ ഭാഗമായി മാറി. ഹാപ്പി ഹസ്ബൻഡ്സ്, ഇന്ത്യൻ റുപ്പി, 22 ഫെമയിൽ കോട്ടയം തുടങ്ങിയ സിനിമകൾ റിമയുടെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ ചിത്രങ്ങളായി മാറിയിരുന്നു.

ഇതിൽ തന്നെ 22 ഫെമയിൽ കോട്ടയത്തിലെ ടെസ്സ എന്ന കഥാപാത്രമായുള്ള റിമയുടെ പ്രകടനം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതിന്റെ സംവിധായകനായ ആഷിഖ് അബുവിനെ തന്നെ റിമ തന്റെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. 2013-ലായിരുന്നു റിമയുടെയും ആഷിഖിനെയും വിവാഹം. വളരെ ലളിതമായ രീതിയിലായിരുന്നു റിമയും ആഷിഖും തമ്മിൽ വിവാഹിതരായത്.

അഭിനയത്രിയെന്ന പോലെ തന്നെ ഒരു നിർമ്മാതാവായും റിമ സജീവമായി മലയാളത്തിൽ നിന്നു. ഭർത്താവിന് ഒപ്പം നിരവധി സിനിമകളാണ് റിമ സംവിധാനം ചെയ്തത്. ആഷിഖ് തന്നെ സംവിധാനം ചെയ്ത നീലവെളിച്ചം എന്ന സിനിമയാണ് റിമയുടെ അവസാനം പുറത്തിറങ്ങിയത്. അതിൽ പ്രധാന വേഷത്തിൽ തന്നെയാണ് റിമ അഭിനയിച്ചത്. പക്ഷേ തിയേറ്ററിൽ അത്ര വലിയ വിജയം നേടിയിരുന്നില്ല സിനിമ.

സമൂഹ മാധ്യമങ്ങളിൽ സജീവമായ റിമ ഇപ്പോൾ മങ്ക എന്ന കൊച്ചിയിലെ മിലൻ ഡിസൈന്റെ ഡിസൈനിലുള്ള സാരിയിൽ അതി സുന്ദരിയായി തിളങ്ങിയതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ജെയ്സൺ മദനിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ശരിക്കും ഒരു മലയാളി മങ്കയെ പോലെയുണ്ടെന്ന് പലരും ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായപ്പെട്ടു. സാന്ദ്ര രശ്മിയായിരുന്നു സ്റ്റൈലിംഗ് ചെയ്തത്.