‘വിമർശകരുടെ വായടപ്പിച്ച് ബിഗ് ബോസ് താരം ദേവു, എന്തൊരു ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളം ടെലിവിഷൻ പ്രോഗ്രാമുകളിൽ റേറ്റിംഗിൽ ഏറെ മുന്നിലുള്ള ഒന്നാണ് ബിഗ് ബോസ്. അഞ്ച് സീസണുകൾ ഇതിനോടകം പിന്നിട്ടു കഴിഞ്ഞ ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രിയങ്കരരായി മാറിയ ഒരുപാട് താരങ്ങളുണ്ട്. ബിഗ് ബോസിൽ വരുന്നതിന് മുമ്പ് പരിചിതരായ ചിലരെ പ്രേക്ഷകർ അതിന് ശേഷം വെറുത്തിട്ടുമുണ്ട്. അതൊക്കെ ഷോയുടെ ഭാഗമായ ഒരു കാര്യമാണ്. പലരും അതുകൊണ്ട് പങ്കെടുക്കാതെ വിട്ടുനിൽക്കാറുണ്ട്.

ബിഗ് ബോസിൽ നിൽക്കുമ്പോൾ നൂറ് ശതമാനവും യാഥാർത്ഥമായിട്ടേ നിൽക്കാൻ സാധിക്കുകയുള്ളൂ. പലരും ബിഗ് ബോസ് സ്‌ക്രിറ്പ്റ്റഡ് ആണെന്ന് പറയുമെങ്കിലും അതിൽ മത്സരാർത്ഥിയായി വന്ന ശേഷം ആ അഭിപ്രായം തിരുത്തി പറയാറുണ്ട്. ഈ അടുത്തിടെയാണ് അഞ്ചാം സീസൺ അവസാനിച്ചത്. സംവിധായകൻ കൂടിയായ അഖിൽ മാരാർ ആണ് അഞ്ചാം സീസണിൽ വിജയിയായി പ്രേക്ഷകർ തിരഞ്ഞെടുത്തത്.

അതിൽ മത്സരാർത്ഥിയായി വന്ന് ഒട്ടുമിക്ക മലയാളികൾക്കും സുപരിചിതയായി മാറിയ ഒരാളാണ് ശ്രീദേവി ഗോപിനാഥ്. വൈബർ ഗുഡ് ദേവു എന്ന പേരിലാണ് ശ്രീദേവി അറിയപ്പെടുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ശ്രീദേവി ബിഗ് ബോസിൽ എത്തിയ ശേഷം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. പക്ഷേ 35 ദിവസം മാത്രമാണ് ബിഗ് ബോസിൽ നിൽക്കാൻ ശ്രീദേവിക്ക് സാധിച്ചത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ശ്രീദേവി ഈ കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ശ്രീദേവിയുടെ വയറ് കാണുന്നത് കണ്ടിട്ടാണ് ഒരുപാട് പേർ വിമർശിച്ചത്. ദേവു അതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ശ്രീദേവി അതെ വേഷത്തിലുള്ള തന്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.