‘കാത്തിരിപ്പ്! അതീവ ഗ്ലാമറസ് ലുക്കിൽ നടി റിമ കല്ലിങ്കൽ, യവന സുന്ദരിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി റിമ കല്ലിങ്കൽ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആ ചിത്രത്തിലൂടെ നായികയായി അഭിനയിച്ച റിമ പിന്നീട് നിരവധി സിനിമകളിൽ നായികയായി തിളങ്ങി. ഓരോ സിനിമകൾ കഴിയുംതോറും റിമ എന്ന കലാകാരിയിലെ അഭിനയത്രി കൂടുതൽ വളർന്നുകൊണ്ടിരുന്നു. 2009-2012 കാലഘട്ടങ്ങളിൽ നിരവധി സിനിമകളിൽ റിമ നായികയായി അഭിനയിച്ചു.

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫെമയിൽ കോട്ടയം എന്ന സിനിമയാണ് റിമയുടെ കരിയറിന്റെ മാറ്റിമറിച്ചത്. അതിലെ ടെസ്സ എന്ന സ്ത്രീപക്ഷ കഥാപാത്രം വളരെ മികച്ച രീതിയിൽ റിമ അവതരിപ്പിച്ചു. പിന്നീട് അത്തരം ശക്തമായ കഥാപാത്രങ്ങൾ റീമയെ തേടിയെത്തി. ആഷിഖ് അബുവിനെ തന്നെ തന്റെ ജീവിതപങ്കാളിയാക്കി മാറ്റുകയും ചെയ്തു റിമ. വളരെ ലളിതമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

വിവാഹ ശേഷവും സിനിമയിൽ അഭിനയം തുടർന്ന ഒരാളാണ് റിമ. ആഷിഖ് അബുവിന് ഒപ്പം നിർമ്മാതാവ് ആയിട്ടും റിമ തിളങ്ങി. മാമാങ്കം എന്ന പേരിൽ ഒരു ഡാൻസ് സ്കൂളും റിമ നടത്തുന്നുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം എന്ന സിനിമയാണ് റിമയുടെ അവസാനമിറങ്ങിയ ചിത്രം. റിമയും ആഷിഖും തമ്മിൽ വിവാഹിതരായിട്ട് വർഷങ്ങൾ ആയെങ്കിലും കുട്ടികൾ ഒന്നും ദമ്പതികൾക്ക് ഇല്ല.

സമൂഹ മാധ്യമങ്ങളിൽ സജീവമായ റിമയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് വൈറലായി മാറുന്നത്. ‘കാത്തിരിപ്പ്’ എന്ന ക്യാപ്ഷനോടെ റിമ തന്നെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഐശ്വര്യ അശോക് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കരോളിന്റെ സ്റ്റൈലിങ്ങിൽ പ്രിയയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ആരെങ്കിലും സിനിമയിൽ ഒരു അവസരം നൽകൂ എന്നൊക്കെ ചില കമന്റുകളും താഴെ വന്നിട്ടുണ്ട്.