‘ചേരാത്ത ഒരാളെ സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല, തിരികെ വരാൻ അനുവദിക്കില്ല..’ – കുറിപ്പുമായി എലിസബത്ത്

ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞ ശേഷം നടൻ ബാല വീണ്ടും വിവാഹം ചെയ്ത ആളാണ് ഡോക്ടർ കൂടിയായ എലിസബത്ത് ഉദയൻ. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹിതരായ വിവരം പങ്കുവച്ച ബാലയുടെ ജീവിതത്തിൽ നിർണായകമായ ഘട്ടത്തിൽ എലിസബത്ത് ഉണ്ടായിരുന്നു. എന്നാൽ എലിസബത്തുമായി ബാല പിരിഞ്ഞുവെന്നുള്ള വാർത്ത പുറത്തുവന്നതോടെ ഏറെ ഞെട്ടലിലായിരുന്നു മലയാളികൾ. ഇരുവരും തമ്മിലുള്ള സ്നേഹനിമിഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും കണ്ടിട്ടുണ്ട്.

അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്ന ബാലയ്ക്ക് ഒപ്പം ഉണ്ടായിരുന്ന എലിസബത്തിനെ ആവശ്യം കഴിഞ്ഞപ്പോൾ ജീവിതത്തിൽ നിന്ന് മാറ്റി എന്നും ചിലർ ആരോപിച്ചു. എലിസബത്ത് തന്റെ സോഷ്യൽ മീഡിയയിലൂടെ ഇതിന്റെ സൂചനകൾ നൽകുന്ന ചില പോസ്റ്റുകൾ ഇട്ടതോടെ ആ സംശയങ്ങൾക്ക് ബലപ്പെടുത്തുന്ന കാര്യങ്ങൾ ഉറപ്പായി. ഇപ്പോഴിതാ എലിസബത്ത് പങ്കുവച്ച പുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

“നല്ലതല്ലാത്ത ഒരാളെ പൂർണ്ണഹൃദയത്തോടെ ഒരാളെ സ്നേഹിക്കാൻ നിങ്ങൾ വിഡ്ഢിയല്ല..” എന്ന് സൂചിപ്പിക്കുന്ന രീതിയിൽ കുറച്ചു ഇംഗ്ലീഷ് വാചകങ്ങൾ എലിസബത്ത് ആരാധകരുമായി പങ്കുവച്ചിരുന്നത്. നല്ല മനസ്സുള്ളവരാണ് ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നതെന്നും ഞങ്ങൾ ആളുകളിൽ ഏറ്റവും മികച്ചത് കാണുമെന്നും അവരിൽ നിന്നും അത്തരം ഒന്ന് പ്രതീക്ഷിക്കുമെന്നും ഒരാളെ നിർബന്ധിപ്പിച്ച് സ്നേഹിപ്പിക്കാൻ പറ്റില്ലല്ലോ എന്നുമൊക്കെ വാചകങ്ങൾ അതിലുണ്ട്. നിങ്ങളെ ഒരിക്കലും സ്നേഹിക്കാത്ത ഒരാൾക്ക് വേണ്ടി കാത്തിരിക്കരുതെന്ന് ഞാൻ പറയുന്നത് അതുകൊണ്ടാണ്.

നിങ്ങളോട് ഇനി സ്നേഹമില്ലെന്ന് ഒരുനാൾ പെട്ടന്ന് എഴുന്നേറ്റ് പറയുന്ന ഒരാളെ വീണ്ടും രണ്ടാമത് ജീവിതത്തിലേക്ക് ഒരിക്കലും കൊണ്ടുവരരുത്. അവരെ പോകാൻ അനുവദിക്കൂ.. യാതൊരു പ്രതികരണവും തരാതെ ഇരിക്കുന്നതുകൊണ്ട് പ്രതീക്ഷയുണ്ട് എന്ന് അത് അർത്ഥമാക്കുന്നില്ല.. അവരെ തിരികെ വരാൻ അനുവദിക്കരുത്, നിങ്ങൾ സ്നേഹത്തിനായി കാത്തിരിക്കേണ്ടവർ അല്ല.. ഇത്തരം വാചകങ്ങളാണ് എലിസബത്ത് പോസ്റ്റിലുള്ളത്. എലിസബത്തിനെ പിന്തുണച്ചുകൊണ്ട് ഒരുപാട് ആളുകൾ പോസ്റ്റിന് താഴെ കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്.