‘മാലിദ്വീപിൽ അവധി ആഘോഷിച്ച് നടി റിമ കല്ലിങ്കൽ, ഷോർട്സിൽ തിളങ്ങി താരം..’ – ചിത്രങ്ങൾ വൈറൽ

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമ രംഗത്തേക്ക് എത്തിയ താരമാണ് നടി റിമ കല്ലിങ്കൽ. സിനിമയിൽ വരുന്നതിന് മുമ്പ് മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന റിമ, മിസ് കേരള മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റിലെ തകധിമി എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായും റിമ പങ്കെടുക്കുകയുണ്ടായി.

പിന്നീട് ആണ് റിമ സിനിമയിലേക്ക് എത്തുന്നത്. ഋതുവിൽ അഭിനയിച്ച ശേഷം ലാൽ ജോസിന്റെ നീലത്താമരയിൽ ശ്രദ്ധേയമായ ഒരു വേഷം റിമ ചെയ്തു. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ 22 ഫെമയിൽ കോട്ടയം എന്ന ചിത്രത്തിലെ പ്രകടത്തിന് ശേഷമാണ് റിമ അഭിനയത്രിയെ പ്രേക്ഷകർ കൂടുതൽ പ്രശംസിച്ച് തുടങ്ങിയത്. പിന്നീട് റിമ മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു.

തനിക്ക് പ്രശസ്തി നേടി കൊടുത്ത ചിത്രത്തിന്റെ സംവിധായകനായ ആഷിഖ് അബുവിനെ തന്നെ ജീവിതപങ്കാളിയാക്കിയ റിമ 2013-ലാണ് വിവാഹിതയാകുന്നത്. കഴിഞ്ഞ പത്ത് വർഷമായി വിവാഹ ജീവിതമായി മുന്നോട്ട് പോകുന്നതിന് ഒപ്പം തന്നെ സിനിമയും നർത്തകിയായ റിമ ഡാൻസ് സ്കൂൾ നടത്തിയും കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആഷിഖ് അബുവിന്റെ തന്നെ നീലവെളിച്ചമാണ്‌ അവസാനം ഇറങ്ങിയത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ റിമയുടെ ഏറ്റവും പുതിയ മാലിദ്വീപ് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഷോർട്സും ഓറഞ്ച് നിറത്തിലെ ബീച്ച് ഔട്ട്ഫിറ്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന റിമയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് വിഷ്ണു സന്തോഷാണ്. ദിയ ജോണാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ലിറ്റിൽ ട്രിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് റിമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.