‘ഇതാണല്ലേ അപ്പോൾ സന്തൂർ മമ്മി! മകൾ നൈനയ്ക്ക് ഒപ്പം വർക്ക്ഔട്ട് ചെയ്‌ത്‌ നടി നിത്യദാസ്..’ – വീഡിയോ വൈറൽ

ദിലീപിന്റെ നായികയായി ഈ പറക്കും തളിക എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി നിത്യദാസ്. അതിൽ ഗായത്രി/ബാസന്തി എന്ന കഥാപാത്രമായിട്ടാണ് നിത്യ അഭിനയിച്ചത്. സിനിമ ഇറങ്ങി 22 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും നിത്യദാസ് എന്ന അഭിനയത്രി അറിയപ്പെടുന്നത് ആ കഥാപാത്രത്തിലൂടെയാണ്. വേറെയും നിരവധി സിനിമകളിൽ നിത്യദാസ് അഭിനയിച്ചിട്ടുണ്ട്.

നരിമാൻ, കണ്മഷി, കുഞ്ഞിക്കൂനൻ, കഥാവശേഷൻ, ചൂണ്ട, ഫ്രീഡം, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യകിരീടം തുടങ്ങിയ മലയാള സിനിമകളിൽ നിത്യ അഭിനയിച്ചിട്ടുണ്ട്. ഈ പറക്കും തളിക കഴിഞ്ഞാൽ നിത്യയുടെ പ്രേക്ഷകർ പെട്ടന്ന് ഓർമ്മ വരുന്ന ചിത്രം മോഹൻലാലിൻറെ അനിയത്തിയായി അഭിനയിച്ച ബാലേട്ടൻ എന്ന സിനിമയാണ്‌. തമിഴിലും തെലുങ്കിലും ഓരോ സിനിമകളിൽ നിത്യ അഭിനയിച്ചിട്ടുണ്ട്.

16 വർഷത്തെ ഇടവേളയ്ക്ക് ശേഷം നിത്യദാസ് കഴിഞ്ഞ വർഷം പള്ളിമണി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തിരിച്ചുവരവ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം തെലുങ്കിൽ ഇറങ്ങിയ സ്കന്ദ എന്ന ചിത്രത്തിലും നിത്യ അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായ നിത്യയ്ക്ക് രണ്ട് കുട്ടികളുണ്ട്. സിനിമയിൽ ഇല്ലാതിരുന്ന സമയത്ത് സീരിയലുകളിൽ അതും മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട്.

നിത്യദാസിന്റെ മകൾ നൈന മലയാളികൾക്ക് സുപരിചിതയാണ്. അമ്മയ്ക്ക് ഒപ്പം ഡാൻസ് റീൽസ് ഒക്കെ പങ്കുവെക്കാറുള്ള ഒരാളാണ്. ഇപ്പോഴിതാ മകൾക്ക് ഒപ്പം വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ നിത്യദാസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഇതാണല്ലേ ഈ സന്തൂർ മമ്മി എന്ന് പറഞ്ഞാൽ എന്നാണ് ചിലർ വീഡിയോയുടെ താഴെ കമന്റ് ഇട്ടിരിക്കുന്നത്. ഇരുവരെയും കണ്ടാൽ ഇരട്ടസഹോദരിമാരെ പോലെയുണ്ടെന്നും ചിലർ പറഞ്ഞു.