‘മഞ്ഞുമ്മൽ ബോയ്സിനെ വീട്ടിലേക്ക് ക്ഷണിച്ച് തലൈവർ, ടീമിനെ അഭിനന്ദിച്ച് രജനികാന്ത്..’ – ചിത്രങ്ങൾ വൈറൽ

ഈ വർഷമിറങ്ങിയ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഒരുപറ്റം മലയാളി യുവാക്കൾ തമിഴ് നാട്ടിലെ ഗുണ ഗുഹയിൽ പോവുകയിൽ അതിലൊരാൾ ഗുഹയ്ക്ക് ഉള്ളിലെ കുഴിയിലേക്ക് വീഴുകയും പൊലീസും ഫയർ ഫോഴ്സും പിൻവാങ്ങിയിട്ടും തങ്ങളുടെ സുഹൃത്തിന് വേണ്ടി അവസാനം വരെ നിന്ന് രക്ഷിച്ച സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.

യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ് ഇത്. കേരളത്തിന് പുറമേ തമിഴ് നാട്ടിലും ഏറെ ഓളമുണ്ടാക്കിയ സിനിമ, അവിടെ ഏറ്റവും കൂടുതൽ പണം വാരിയ മലയാള സിനിമയായി മാറുകയും ചെയ്തിരിക്കുകയാണ്. ഇരുനൂറ് കോടി ക്ലബിൽ കളക്ഷൻ കയറുന്ന ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം എസ് പൊതുവാളാണ് സിനിമയുടെ സംവിധാനം. രണ്ടാമത്തെ ചിത്രമാണ് ഇത്.

ഇപ്പോഴിതാ മഞ്ഞുമേൽ ബോയ്സ് ടീമിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് അഭിനന്ദിച്ചിരിക്കുകയാണ് തമിഴ് സൂപ്പർസ്റ്റാർ തലൈവർ രജനികാന്ത്. രജനികാന്തിന്റെ കൂടെ മഞ്ഞുമ്മൽ ബോയ്സ് ടീം നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ അധികം വൈറലായി കഴിഞ്ഞു. ഓരോത്തരും രജനീകാന്തിന് ഒപ്പം നിൽക്കുന്ന ചിത്രം പ്രതേകം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. രജനിക്ക് ഒപ്പം കുറെ നേരം എല്ലാവർക്കും സംസാരിക്കാനും അവസരം കിട്ടി.

സിനിമ തമിഴ് നാട്ടിൽ ഇത്രത്തോളം ഹിറ്റായത് തമിഴ് താരങ്ങളെ എല്ലാം ഒന്നടങ്കം അമ്പരിപ്പിച്ചിട്ടുണ്ട്. നേരത്തെ കമൽഹാസനും മഞ്ഞുമ്മൽ ബോയ്സ് ടീമിനെ നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു. മലയാളി സംവിധായകനായ ചിദംബരത്തിന് ഇതിലും വലിയ അവാർഡ് എന്താണ് കിട്ടാനുള്ളതെന്ന് പലരും അഭിപ്രായപ്പെട്ടു. അതിൽ അഭിനയിച്ച ഗണപതി, ചന്തു സലിംകുമാർ, ദീപക്, വിഷ്ണു രഘു എന്നിവർ തലൈവരെ കാണാൻ നേരിട്ട് ചിദംബരത്തിന് ഒപ്പമുണ്ടായിരുന്നു.