‘തായ്‌ലൻഡിലെ റെയിൽലെ ബീച്ചിൽ ആഷിഖിന് ഒപ്പം അടിച്ചുപൊളിച്ച് നടി റിമ കല്ലിങ്കൽ..’ – ഫോട്ടോസ് വൈറൽ
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി റിമ കലിങ്കൽ. നല്ല ഒരുപിടി കഥാപാത്രങ്ങൾ സിനിമയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി നേടിയ റീമയെ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടി കൂടിയാണ്. സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പലപ്പോഴും മലയാളികളെയും മാധ്യമങ്ങളെയും അറിയിക്കാൻ റിമ മുന്നോട്ട് വന്നിട്ടുണ്ട്.
ഡബ്ല്യൂ.സി.സി എന്ന സംഘടനയ്ക്ക് തുടക്കം കുറിച്ചവരിൽ ഒരാളാണ് റിമ. സൂപ്പർസ്റ്റാറുകൾ ഉൾപ്പടെയുള്ള താരങ്ങൾക്ക് എതിരെ മിക്കപ്പോഴും തുറന്നടിച്ചിട്ടുളള ഒരാളാണ് താരം. 22 ഫെമയിൽ കോട്ടയം എന്ന ചിത്രത്തിലെ ടെസ്സ എന്ന കഥാപാത്രമാണ് റിമയ്ക്ക് സിനിമയിൽ പ്രശംസ നേടി കൊടുത്ത കഥാപാത്രം. അതിന്റെ സംവിധായകൻ ആഷിഖ് അബുവിനെ തന്നെ റിമ ജീവിതപങ്കാളിയുമാക്കി.
മാമാങ്കം എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ റിമ കൊച്ചിയിൽ എട്ട് വർഷത്തോളമായി നടത്തുന്നുണ്ട്. 2013-ലായിരുന്നു റിമയുടെയും ആഷിക് അബുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷം ആവുകയാണ്. ഇപ്പോഴും പുതുജോഡികളെ പോലെയാണ് റിമയും ആഷികും അടിച്ചുപൊളിച്ച് നടക്കുന്നത്. സിനിമ തിരക്കുകൾക്ക് ഇടയിലും ഇരുവരും ഒരുമിച്ച് യാത്രകളൊക്കെ പോകാറുണ്ട്.
ഇപ്പോഴിതാ അടുത്ത മാസം ഒമ്പതാം വിവാഹ വാർഷികം വരാനിരിക്കെ ഇരുവരും ഒരുമിച്ച് തായ്‌ലൻഡിലേക്ക് യാത്ര പോയിരിക്കുകയാണ്. ആഷിഖിന് ഒപ്പം റെയിൽലെ ബീച്ചിൽ നിന്നുള്ള ഫോട്ടോസും അവിടുത്തെ ഭക്ഷണം കഴിക്കുന്നതും ബീച്ചിലൂടെ കൈപിടിച്ച് നടക്കുന്നതിന്റെയും ചിത്രങ്ങൾ റിമ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. ഹോട്ടീസ് എന്നാണ് ചിത്രത്തിന് താഴെ വന്നയൊരു കമന്റ്.