February 26, 2024

‘കറുപ്പ് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ നടി ഷംന കാസിം, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

2004-ൽ പുറത്തിറങ്ങിയ മഞ്ഞു പോലെയൊരു പെൺകുട്ടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഷംന കാസിം. അതിന് ശേഷം ഹൃദയത്തിൽ സൂക്ഷിക്കാൻ, ജൂനിയർ സീനിയർ, ഡിസംബർ, പച്ചക്കുതിര തുടങ്ങിയ സിനിമകളിൽ ചെറിയ റോളുകളിൽ ഷംന അഭിനയിച്ചു. അത് കഴിഞ്ഞ തെലുങ്കിൽ ശ്രീ മഹാലക്ഷ്മി എന്ന സിനിമയിൽ നായികയായി അഭിനയിച്ച് ശ്രദ്ധനേടി. പിന്നീട് വീണ്ടും മലയാളത്തിലേക്ക് എത്തി.

അലി ഭായ്, ഫ്ലാഷ്, കോളേജ് കുമാരൻ തുടങ്ങിയ മോഹൻലാൽ സിനിമകളിൽ ഷംന ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുകയും ചെയ്തു. സിനിമയിലെ തന്റെ ഗോഡ് ഫാദർ മോഹൻലാൽ ആണെന്ന് ഷംന പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്. അത് കഴിഞ്ഞ് തമിഴ്, കന്നഡ ഭാഷകളിലും ഷംന അഭിനയിച്ചു. മലയാളത്തിൽ നായികയായി അധികം ശ്രദ്ധനേടാൻ സാധിച്ചില്ലെങ്കിലും സഹനടി വേഷങ്ങളിൽ കുറെ സിനിമകളിൽ തിളങ്ങി.

ഇത് കൂടാതെ അവാർഡ് നൈറ്റുകളിലും സ്റ്റേജ് ഷോകളിലും എല്ലാം ഷംനയുടെ കിടിലം ഡാൻസ് നമ്പറുകളും മിക്കപ്പോഴും ഉണ്ടാവാറുണ്ടായിരുന്നു. ഷംനയുടെ ഡാൻസ് കാണാൻ വേണ്ടി തടിച്ചുകൂടുന്ന ആളുകൾ വരെയുണ്ട്. മാർക്കോണി മത്തായി, മധുരരാജാ എന്നീ സിനിമകളിലാണ് അവസാനമായി അഭിനയിച്ചത്. ഇപ്പോൾ ഷംന കൂടുതൽ സജീവമായി നിൽക്കുന്നത് തമിഴിലും തെലുങ്കിലുമാണ്.

ചാനൽ ഷോകളിൽ വിധികർത്താവായും ഷംനയെ ഇപ്പോൾ കാണാറുണ്ട്. ഈ ജൂണിലാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ കറുപ്പ് ഔട്ട്ഫിറ്റിലുള്ള ഷംനയുടെ ഒരു കലക്കൻ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. പ്രിയങ്ക സഹജനന്ദയുടെ സ്റ്റൈലിങ്ങിൽ ഐരാവത ലൈഫ് എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ ഔട്ട്ഫിറ്റാണ് ധരിച്ചിരിക്കുന്നത്. വി ക്യാപച്ചേഴ്സാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.