‘ന്റെ കൂട്ടുകാരിയാണ്! നീയൊക്കെ എഴുതുന്ന അധിക്ഷേപത്തിന്..’ – ശീതളിന് എതിരായ സൈബർ അറ്റാക്കിൽ പ്രതികരിച്ച് രശ്മി ആർ നായർ

സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടാവാറുള്ള സൈബർ അറ്റാക്കുകൾ സിനിമ, സീരിയൽ താരങ്ങളെ പോലെ സാധാരണ ആളുകളെ വരെ വലിയ രീതിയിൽ ഇത് ബാധിക്കാറുണ്ട്. ട്രാ.ൻസ് ജൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാം ഇപ്പോൾ അത്തരത്തിൽ സൈബർ അറ്റാക്കിന് ഇരയായി കൊണ്ടിരിക്കുകയാണ്. ശീതൾ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇതിന് കാരണമായത്. സിനിമ നടിയായ ശോഭനയെ കുറിച്ചുള്ള പോസ്റ്റായിരുന്നു അത്. തന്നെ കണ്ടാൽ ശോഭനയെ പോലെയുണ്ടെന്ന് ഇനി ആരും പറയരുതെന്നായിരുന്നു ശീതളിന്റെ പോസ്റ്റ്.

‘ഒരാളും ഇനി കാണുമ്പോൾ ശോഭനയെ പോലെയുണ്ട് കാണാൻ എന്ന് പറയരുത്..’, ഇതായിരുന്നു പോസ്റ്റ്. പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ ശോഭന അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചതിന് രാഷ്ട്രീയ വിയോജിപ്പ് ആയിട്ട് ഇട്ട പോസ്റ്റായിരുന്നു. പക്ഷേ പോസ്റ്റ് ഇട്ടതോടെ ആദ്യം വലിയ രീതിയിൽ ട്രോളുകൾ വരികയും പിന്നീട് അത് ശീതളിനെ എതിരെയുള്ള സൈബർ അറ്റാക്കായി മാറുകയും അവരുടെ ജൻഡറിന് എതിരെയുള്ള അധിക്ഷേപമായി മാറുകയും ചെയ്തു.

ശീതളിന് പിന്നീട് പിന്തുണ അറിയിച്ച് പല പ്രമുഖരും പോസ്റ്റുകൾ ഇടുകയുണ്ടായി. ശാരദക്കുട്ടി, ദിയ സന, രഞ്ജു രഞ്ജിമാർ, സൂര്യ ഇഷാൻ, അരുന്ധതി ബി, സീമ വിനീത് തുടങ്ങിയ പ്രമുഖർ എല്ലാം ശീതളിനെ പിന്തുണച്ച് പോസ്റ്റുകൾ ഇടുകയുണ്ടായി. ഇവരുടെ പോസ്റ്റുകൾക്ക് താഴെ പോലും ശീതളിന് എതിരെ മോശം കമന്റുകളാണ് വന്നിരുന്നത്. ഇപ്പോഴിതാ ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആർ നായർ ഈ വിഷയത്തിൽ ശീതളിന് പിന്തുണ അറിയിച്ച് പോസ്റ്റ് ഇട്ടിരിക്കുകയാണ്.

“ന്റെ കൂട്ടുകാരിയാണ്.. നീയൊക്കെ എഴുതി വയ്ക്കുന്ന നാല് അധിക്ഷേപത്തിന് പ.ട്ടി വിലയാണ് മനുഷ്യൻ കൽപ്പിക്കുന്നത്..”, ശീതളിന് ഒപ്പമുള്ള രശ്മിയുടെയും ഭർത്താവ് രാഹുൽ പശുപാലന്റെയും ഫോട്ടോ പങ്കുവച്ചുകൊണ്ട് രശ്മി കുറിച്ചു. രശ്മിയുടെ ഈ പോസ്റ്റിന് താഴെയും വിമർശിച്ചുള്ള നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. കൂട്ടുകാരി ആണെന്ന് പറഞ്ഞപ്പോ തന്നെ മനസിലായി എന്നിങ്ങനെ പോകുന്നു രശ്മിയുടെ പോസ്റ്റിന് താഴെ വന്ന പ്രതികരണങ്ങൾ.