‘അച്ഛൻ ഭൂചലനത്തിൽ പെട്ടുപോയി, ആ പേര് കേൾക്കുമ്പോഴേ ദേഷ്യം വരും..’ – ഇനി ചോദിക്കരുതെന്ന് സീരിയൽ നടി അമൃത

ഡോക്ടർ റാം എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് സീരിയൽ നടിയായ അമൃത നായർ. കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശേഷമാണ് അമൃത കൂടുത ശ്രദ്ധനേടി തുടങ്ങിയത്. ഇപ്പോൾ ഏഷ്യാനെറ്റിലെ തന്നെ ഗീതാഗോവിന്ദം എന്ന പരമ്പരയിലെ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് അമൃത അഭിനയിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ അമൃത ഒരു യൂട്യൂബർ കൂടിയാണ്.

ഈ കഴിഞ്ഞ ദിവസം ക്യു ആൻഡ് എ എന്ന വീഡിയോ ചെയ്ത സമയത്ത് അതിൽ ആരാധകരിൽ ഒരാൾ അച്ഛനെ കുറിച്ച് ചോദിച്ചപ്പോൾ അതിന് അമൃത നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധപിടിക്കുന്നത്. “ഈ ചോദ്യത്തിന് എനിക്ക് അറിയില്ല എങ്ങനെ ഉത്തരം പറയണം എന്നുള്ളത്. ഇതിന് മുമ്പും ഞാൻ ഇതിന് മറുപടി പറഞ്ഞിട്ടുള്ളതാണ്. ആൾകാർ മനപൂർവം നമ്മൾ ഇറിറ്റേറ്റ് ചെയ്യാൻ ചോദിക്കുന്നത് പോലെയുണ്ട്..”, അമൃത പറഞ്ഞു.

ഇതിന് ശേഷം അമൃതയുടെ അമ്മ ഇതിന് മറുപടി നൽകി. “കഴിഞ്ഞ രണ്ടര വർഷമായി നമ്മൾ വീഡിയോ ചെയ്യുന്നുണ്ട്. ഈ രണ്ടര വർഷത്തിന് അകത്ത് നിങ്ങൾക്ക് എല്ലാവർക്കും അറിയാം, ഇതുവരെ അമൃതയുടെ അച്ഛന്റെ ഒരു ഫോട്ടോയോ അല്ലെങ്കിൽ കാര്യങ്ങളോ ഒന്നും ഞങ്ങൾ ഇട്ടിട്ടില്ല. അത് കാണുന്നവർക്ക് എല്ലാവർക്കും മനസ്സിലാകും. എന്തുകൊണ്ടാണ് അതെന്ന്. ഒന്നെങ്കിൽ അച്ഛൻ മരിച്ചുപോയി കാണും. അല്ലെങ്കിൽ അച്ഛൻ ഇല്ല. ഇതിൽ എന്തെങ്കിലും ഓപ്ഷൻ കാണുമല്ലോ?

പിന്നെ എന്തിനാ നിങ്ങൾ ഇടയ്ക്കിടെ അച്ഛൻ എവിടെ, അച്ഛനെവിടെ എന്ന് ചോദിക്കുന്നത്. സത്യസന്ധമായി പറയുകയാണേൽ അച്ഛൻ ഭൂചലനത്തിൽ പെട്ടുപോയി. കൂടുതൽ പറഞ്ഞാൽ ഞാൻ വയലന്റ് ആയി പോകും. ആ പേര് പറയുമ്പോഴേ ഞങ്ങൾക്ക് എല്ലാവർക്കും ഭയങ്കര ടെൻഷനാണ്. അത് പറയുമ്പോൾ വല്ലാതെ ഫീൽ ചെയ്യും..”, അമൃതയുടെ അമ്മ പറഞ്ഞു. “എന്റെ അമ്മ ഒരു സിംഗിൾ പേരന്റ് ആണ്.

എന്നെയും എന്റെ അനിയനെയും വളർത്തിയത് അമ്മയാണ്. ഇതിന് പറ്റി ഇനി ആരും ചോദിക്കണ്ട. ഇനി കമന്റ് ഇടുന്നവർക്ക് എതിരെ വ്യക്തമായ മാന്യമായ ഭാഷയിൽ ഞാൻ മറുപടി തരും. ഭൂചലനത്തിൽ പെട്ടുപോയി, ഒന്ന് കണ്ടുപിടിച്ചു തരുമോ എന്നൊരാൾക്ക് അമ്മ മറുപടി ഇട്ടിരുന്നു. ഇനി കണ്ടു പിടിച്ചു തന്നാലും ഞങ്ങൾക്ക് വേണ്ട..”, അമൃത വീണ്ടും പ്രതികരിച്ചു. സ്റ്റാർ മാജിക്കിൽ ഇപ്പോൾ പങ്കെടുക്കാത്തത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും ഇനി പോകില്ലെന്നും അമൃത പറഞ്ഞു.