‘നിങ്ങൾ തമ്മിൽ വിവാഹിതരായോ! വധുവും വരനുമായി തിളങ്ങി റെനീഷയും വിഷ്ണുവും..’ – ഫോട്ടോസ് വൈറൽ

ബിഗ് ബോസിന്റെ ഏറ്റവും ഒടുവിലത്തെ സീസണിലെ മികച്ച രണ്ട് മത്സരാർത്ഥികൾ ആയിരുന്നു സീരിയൽ നടിയായ റെനീഷ റഹിമാനും വിഷ്ണു ജോഷിയും. വിഷ്ണു വളരെ അപ്രതീക്ഷിതമായി 83-ആം നാളിൽ വിഷ്ണു പുറത്തായെങ്കിലും റെനീഷ രണ്ടാം സ്ഥാനം നേടിയാണ് മടങ്ങിയത്. ബിഗ് ബോസ് ഷോയിൽ ഉണ്ടായിരുന്നപ്പോൾ വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച രണ്ടുപേരായിരുന്നു റെനീഷയും വിഷ്ണുവും.

ഷോയ്ക്ക് പുറത്തുവന്നിട്ടും ഇരുവരും ആ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി റീൽസും ചെയ്തിട്ടുണ്ടായിരുന്നു. റെനീഷയും വിഷ്ണുവും തമ്മിലുള്ള സൗഹൃദം ചിലർ പ്രണയം ആണെന്ന് വരിക പറയുകയുണ്ടായി. പക്ഷേ രണ്ടുപേരും ഇതേ കുറിച്ച് ഒന്നും തന്നെ പറയാത്തതുകൊണ്ട് തന്നെ വെറും ഗോസിപ്പ് മാത്രമായി നിലനിൽക്കുകയായിരുന്നു അത്. ഇടയ്ക്ക് ഒന്നിച്ചുള്ള റീൽസുകൾ കാണാതെയായി.

ഇതിനിടയിലാണ് ഇപ്പോൾ രണ്ടുപേരും ഒരുമിച്ചുള്ള ഒരു ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു വധുവരന്മാരെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് റെനീഷയും വിഷ്ണു ജോഷിയും ചേർന്ന് പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്നാണ് പലരും കമന്റിലൂടെ ചോദിക്കുന്നത്. ഇതെന്താണ് സംഭവമെന്ന് മനസ്സിലാകാതെ ചിലർ അഭിനന്ദങ്ങളും അറിയിച്ചു.

പക്ഷേ വധുവരന്മാരായിട്ടുള്ള ഒരു മേക്കോവർ ഫോട്ടോഷൂട്ട് മാത്രമാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം. ശ്രീജിത്ത് രാധാകൃഷ്ണനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വി മേക്കോവർസാണ് ഇരുവർക്കും മേക്കപ്പ് ചെയ്തിരിക്കുന്നത്. പ്രോമിസ് ബ്രൈഡ് ആണ് റെനീഷയുടെയും വിഷ്ണുവിന്റെയും കോസ്റ്റിയൂം. നിങ്ങൾ യാഥാർത്ഥത്തിലും ഒന്നിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നൊക്കെ ആരാധകർ കമന്റ് ഇടുന്നുണ്ട്.