‘ബോളിവുഡിൽ ഒന്ന് ട്രൈ ചെയ്തുകൂടെ! അതീവ ഗ്ലാമറസ് വേഷത്തിൽ വീണ്ടും നടി സാനിയ..’ – വീഡിയോ വൈറൽ

മലയാളത്തിൽ കരിയർ തുടങ്ങി ബോളിവുഡിൽ അറിയപ്പെടുന്ന നായികമാരായി മാറിയ ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുളളതാണ്. ഇപ്പോൾ മലയാളത്തിൽ അഭിനയിക്കുന്ന നടിമാരിൽ ചിലരെയും വൈകാതെ ബോളിവുഡിൽ കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. യുവനടിമാരായ പ്രിയ വാര്യർ, അനശ്വര രാജൻ എന്നിവർ ഇതിനോടകം ബോളിവുഡ് അരങ്ങേറ്റം കഴിഞ്ഞ് നിൽക്കുന്നവരാണ്.

ഇവർ മാത്രമല്ല സീനിയർ നടിയായ പാർവതി തിരുവോത്തും ഇപ്പോൾ ബോളിവുഡിൽ സജീവമാണ്. ഒന്ന്, രണ്ട് വെബ് സീരീസുകളുടെ ഭാഗമായി പാർവതി മാറി കഴിഞ്ഞിട്ടുണ്ട്. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു യുവനടിയാണ് സാനിയ ഇയ്യപ്പൻ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ നിറഞ്ഞ് നിൽക്കുന്ന സാനിയയുടെ ഏറ്റവും പുതിയ ഷൂട്ട് കണ്ടിട്ട് ആരാധകരിൽ ചിലർ ബോളിവുഡിൽ ഒന്ന് ട്രൈ ചെയ്തുകൂടെയെന്ന് കമന്റ് ഇട്ടിരിക്കുകയാണ്.

സാനിയയുടെ അടുത്ത സുഹൃത്തായ യാമി എടുത്ത ചിത്രങ്ങളിലാണ് ഈ തവണ താരം തിളങ്ങിയത്. ചുവപ്പ് നിറത്തിലെ ഇന്നർ വെയർ ടൈപ്പ് ഔട്ട്ഫിറ്റ് ധരിച്ച് ഗ്ലാമറസ് വേഷത്തിലാണ് സാനിയ തിളങ്ങിയിട്ടുള്ളത്. ബോളിവുഡ് നടിമാർ സാനിയയുടെ ഗ്ലാമറസിന് മുന്നിൽ മാറിനിൽക്കുമെന്ന് ആരായാലും പറഞ്ഞുപോകും. സാംസൺ ലെയ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഫോട്ടോസ് ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്.

മലയാളത്തിൽ വളരെ നാളുകളായി സാനിയ അഭിനയിക്കുന്നുണ്ടെങ്കിലും സിനിമയിൽ ഇതുവരെ ഇത്തരം ഗ്ലാമറസ് വേഷങ്ങൾ സാനിയയെ തേടിവന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇരുകപാട്രൂ എന്ന തമിഴ് ചിത്രമാണ് സാനിയയുടെ അവസാനം ഇറങ്ങിയത്. മോഹൻലാലിൻറെ എമ്പുരാനിൽ സാനിയ അഭിനയിക്കുന്നുണ്ട്. ഈ വർഷം സാനിയ വിദേശത്ത് പഠിക്കാൻ പോയെങ്കിലും പാതിവഴിൽ അത് ഉപേക്ഷിച്ച് തിരിച്ചെത്തിയിരുന്നു.