’46-ാം വയസ്സിൽ നടൻ റെഡിൻ കിംഗ്‍സ്‍ലി വിവാഹിതനായി! വധു സീരിയൽ നടി സംഗീത..’ – ഫോട്ടോസ് വൈറൽ

നെൽസൺ ദിലീപ്‌കുമാർ അഭിനയ രംഗത്തേക്ക് കൊണ്ടുവന്ന സിനിമയിലേക്ക് ഏറെ വൈകിവന്ന ഹാസ്യ നടനായ റെഡിൻ കിംഗ്‍സ്‍ലി വിവാഹിതനായി. സീരിയൽ നടിയായ സംഗീത വിയാണ് വധു. 46-ാം വയസ്സിലാണ് റെഡിൻ കിംഗ്‍സ്‍ലിയുടെ വിവാഹം. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ആദ്യം പലരും ചിത്രങ്ങൾ കണ്ട് വിശ്വസിച്ചിരുന്നില്ല.

സിനിമയുടെ ഷൂട്ടിംഗ് ആയിരിക്കുമെന്നാണ് പലരും തെറ്റിദ്ധരിച്ചത്. പിന്നീട് വാർത്തകൾ വന്നതോടെയാണ് പലരും ഇത് ഉറപ്പിച്ചത്. അതേസമയം റെഡിനുമായി സംഗീതയ്ക്ക് വലിയ പ്രായവ്യത്യാസം ഒന്നുമില്ലെന്നതും എടുത്തുപറയേണ്ടതാണ്. ചിലർ ഇരുവരുടെയും വിവാഹഫോട്ടോ വന്നപ്പോൾ അതിന് താഴെ റെഡിന്റെ പ്രശസ്തിയും പണവും കണ്ടിട്ടായിരിക്കും ഇത്രയും ചെറുപ്പക്കാരിയായ ആളെ കിട്ടിയതെന്നൊക്ക കമന്റ് ഇട്ടിരുന്നു.

സംഗീതയ്ക്ക് 44 വയസ്സുണ്ട്. ഇത് മനസ്സിലാക്കാതെയാണ് പലരും കമന്റുകൾ ഇട്ടിരിക്കുന്നത്. 1998-ൽ അജിത് കുമാറിന്റെ അവൾ വരുവാല എന്ന തമിഴ് ചിത്രത്തിൽ ഒരു ഡാൻസറായിട്ടാണ് റെഡിൻ സിനിമയിലെ തുടക്കം. പിന്നീട് വർഷങ്ങൾക്ക് ശേഷം 2018-ലാണ് സുഹൃത്തായ നെൽസൺ ദിലീപ്‌കുമാറിന്റെ കോലമാവ്‌ കോകില എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകൾ ചെയ്തു.

നെൽസന്റെ തന്നെ ഡോക്ടർ എന്നെ സിനിമയിലെ പ്രകടനത്തിലൂടെയാണ് കുറച്ചുകൂടി റെഡിൻ ശ്രദ്ധനേടുന്നത്. ഇപ്പോൾ തമിഴിൽ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും റെഡിൻ അഭിനയിക്കുന്നുണ്ട്. അണ്ണാത്തെ, ബീസ്റ്റ്, ഗോസ്റ്റി, കാത്തുവാക്കുള്ള രണ്ട് കാതൽ, പത്തുതല, രുദ്രൻ, ജയിലർ, മാർക്ക് ആന്റണി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ റെഡിൻ അഭിനയിച്ചിട്ടുണ്ട്. ഈ മാസം ഇറങ്ങിയ കൊഞ്ചുറിങ് കണ്ണപ്പനാണ് അവസാന റിലീസ് ചിത്രം.