‘ഭീമൻ രഘു, അവൻ പണ്ടേ ഒരു കോമാളിയാണ്! മസ്സിലുണ്ടെന്നേ ഉള്ളൂ, മണ്ടൻ ആണ്..’ – പ്രതികരിച്ച് രഞ്ജിത്ത്

സംസ്ഥാന ചലച്ചിത്രദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചപ്പോൾ എഴുന്നേറ്റ് നിന്ന ഭീമൻ രഘുവിനെ പരിഹസിച്ച് സംവിധായകനും നടനുമായ രഞ്ജിത്ത്. ഭീമൻ രഘു പണ്ടേ ഒരു കോമാളി ആണെന്നും മസ്സിൽ മാത്രമേ ഉള്ളുവെന്നും മണ്ടൻ ആണെന്നുമൊക്കെ പരിഹസിച്ചുകൊണ്ട് രഞ്ജിത്ത് വിമർശിച്ചു. അവിടെ ആളാകാൻ നോക്കിയതാണെന്നും സിഎം മൈൻഡ് ചെയ്തില്ലെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തിൽ പ്രതികരിച്ചു.

“ഞാനും സജിയും വളരെ പെട്ടന്ന് സംസാരിച്ചു നിർത്തി. മുഖ്യമന്ത്രി പതിനഞ്ച് മിനുറ്റ് സംസാരിച്ചിരുന്നു. ഭീമൻ രഘു എഴുന്നേറ്റ് നിന്നത് ഓർമ്മയില്ലേ? എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം, അയാൾ ആ ഭാഗത്തേക്കെ നോക്കിയില്ല എന്നതാണ്. ഹേ രഘു നിങ്ങൾ അവിടെ ഇരിക്കൂ എന്ന് പറഞ്ഞാൽ ഇവൻ ആളായി! അങ്ങനെ പുള്ളി ആരെയും ആളാക്കില്ല.. അവൻ പണ്ടേ അങ്ങനെയാണ്. സിനിമയിൽ ഒരു കോമാളി ആയിരുന്നു.

മസ്സിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങളൊക്കെ എത്രയോ കാലമായി കളിയാക്കി കൊ.ന്നോണ്ടിരിക്കുന്ന ഒരാളാണ്. മണ്ടൻ ആണ്! നമ്മുടെ ഒരു സുഹൃത്ത് പറഞ്ഞത്, “രഘു നിങ്ങളെ ശക്തി കൊണ്ടും ബുദ്ധികൊണ്ടും എനിക്ക് കീഴ്പ്പെടുത്താൻ ആകില്ല. ഉടനെ രഘു, “ശക്തി കൊണ്ട് മനസ്സിലായി, ബുദ്ധി കൊണ്ട്?”. പുള്ളി മറുപടി പറഞ്ഞു. “ബുദ്ധികൊണ്ട് ഞാൻ തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസ്സിലായില്ലല്ലോ..”, രഞ്ജിത്ത് ചിരിച്ചു.

മുഖ്യമന്ത്രി അന്ന് മൈൻഡ് ചെയ്തില്ല. വെറുതെ എഴുന്നേറ്റ് നിന്നു. രഘുവിന് ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്നത് പോലും പ്രശ്നമല്ല. ശരിയായി ധരിച്ചാലും തെറ്റായി ധരിച്ചാലും പുള്ളിക്ക് അതൊരു പ്രശ്നമല്ല എന്നാണ് പറയുന്നത്..”, രഞ്ജിത്ത് ഭീമൻ രഘുവിനെ കുറിച്ച് പറഞ്ഞു. ഇടതുപക്ഷ അനുഭാവി കൂടിയായ രഞ്ജിത്തിന്റെ ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.