‘രവീന്ദറിന് ജന്മദിനത്തിൽ സർപ്രൈസ് നൽകി നടി മഹാലക്ഷ്മി, യഥാർത്ഥ പ്രണയമെന്ന് കമന്റ്..’ – ഫോട്ടോസ് കാണാം

ലിബ്ര പ്രൊഡക്ഷൻസ് എന്ന സിനിമ നിർമ്മാണ കമ്പനിയുടെ ഉടമയും സംവിധായകനും നടനുമായ വ്യക്തിയാണ് രവീന്ദർ ചന്ദ്രശേഖരൻ. കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ രവീന്ദറിനെ പറ്റിയുള്ള വാർത്തകൾ ഇടംപിടിക്കാറുണ്ട്. പ്രധാനമായും സീരിയൽ നടിയായ മഹാലക്ഷ്മിയുമായുള്ള രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

രണ്ടുപേരും നേരത്തെ വിവാഹിതരായിരുന്നു. നല്ല തടിയുള്ള വ്യക്തിയായിരുന്നു രവീന്ദർ. അതുകൊണ്ട് തന്നെ രണ്ടാം വിവാഹം നടന്നപ്പോൾ സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസിന് താഴെ ഒരുപാട് മോശം കമന്റുകൾ വന്നിട്ടുണ്ടായിരുന്നു. രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി വിവാഹം ചെയ്തതെന്ന് പോലും കമന്റുകൾ വന്നിരുന്നു. പക്ഷേ അതിനൊക്കെ അവർ തങ്ങളുടെ ജീവിതത്തിലൂടെ മറുപടി കൊടുത്തു.

ഇരുവരും ഒരുമിച്ചുള്ള മനോഹരമായ നിമിഷങ്ങൾ രണ്ട് പേരും സോഷ്യൽ മീഡിയകളിൽ പങ്കുവെക്കാറുണ്ട്. രവീന്ദറിന് ജന്മദിനത്തിൽ ഒരു സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ് ഇപ്പോൾ മഹാലക്ഷ്മി. രവീന്ദറിന്റെ ഒരു സ്റ്റൈലിഷ് ഫോട്ടോ ഫ്രെയിം ചെയ്ത പ്രിയതമന് സമ്മാനം നൽകിയിരിക്കുകയാണ് താരം. മഹാലക്ഷ്മിയുടെ ആദ്യ ബന്ധത്തിലെ മകനും ആഘോഷങ്ങളുടെ ചിത്രങ്ങളിലുണ്ടായിരുന്നു.

“നാടകീയത പോലെ, ഇത് എനിക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനമാണെന്ന് ഞാൻ പറയില്ല.. കാരണം ഏറ്റവും മികച്ചത് എന്റെ ഒപ്പം തന്നെയുണ്ട്. എന്റെ ഭാര്യ മഹാലക്ഷ്മി രവീന്ദർ..”, ഭാര്യ നൽകിയ സമ്മാനം പങ്കുവച്ചുകൊണ്ട് രവീന്ദർ കുറിച്ചു. രവീന്ദറിന് വേണ്ടി പ്രതേക ഡിസൈനിലുള്ള കേക്കാണ് മഹാലക്ഷ്മി ഓർഡർ ചെയ്തത്. ആഹാരപ്രിയനായ രവീന്ദറിന് ഇഷ്ടവിഭവങ്ങൾ ഉൾക്കൊള്ളിച്ച ഡിസൈനിലുള്ള കേക്കാണ് മഹാലക്ഷ്മി ചെയ്തത്.