‘ഇവിടുത്തെ കാറ്റാണ് കാറ്റ്!! വർക്കല ബീച്ചിൽ സൺസെറ്റ് ആസ്വദിച്ച് നടി അനുമോൾ..’ – വീഡിയോ വൈറൽ

മലയാളികൾ ഏറെ സ്നേഹിക്കുകയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയുമായ താരമാണ് നടി അനു മോൾ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ അനുമോൾ മലയാളി ആണെങ്കിൽ കൂടിയും 2010-ൽ റിലീസായ കണ്ണുക്കുള്ളെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2010-ൽ തന്നെ രാമർ എന്ന തമിഴ് ചിത്രവും അനുമോൾ അഭിനയിച്ചത് റിലീസായി.

2012-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച കലാകാരനായ പി.ബാലചന്ദ്രൻ സംവിധാനം ചെയ്ത ‘ഇവൻ മേഘരൂപൻ’ എന്ന ചിത്രത്തിലൂടെ അനുമോൾ മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. ആ ചിത്രത്തിലെ അഭിനയം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. മലയാളി പ്രേക്ഷർ അനുമോളെ ഇരുകൈയും നീട്ടി സ്വീകരിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങൾ അനുമോൾ എന്ന താരത്തിന്റെ കൈയിൽ ഭദ്രം എന്ന് പറയാം.

അത് താരത്തെ മലയാള സിനിമയിൽ മുൻനിര നായികമാരിൽ ഒരാളാക്കി മാറ്റി. മലയാളം, തമിഴ്, സംസ്‌കൃതം, ബംഗാളി ഭാഷകളിലായി പതിമൂന്നോളം ചിത്രങ്ങളാണ് അനുമോളുടെ അടുത്തതായി വരാനുള്ളത്. വലിയ ബഡ്ജറ്റ് സിനിമകളിൽ അഭിനയിക്കുന്നതിനേക്കാൾ അനുമോളെ കൂടുതലായി കണ്ടിട്ടുളളത് ചെറുസിനിമകളുടെ ഭാഗമാവുന്നതാണ്. അതുകൊണ്ട് നല്ല വേഷങ്ങളും ലഭിക്കാറുണ്ട്.

അനുമോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുള്ളത്. ഇങ്ങനെയൊരു ഹോട്ട് ലുക്കിൽ അനുമോളെ പ്രേക്ഷകർ ഇതിന് മുമ്പ് കണ്ടിട്ടുണ്ടാവില്ല. വർക്കലയിൽ സുഹൃത്തുക്കൾക്ക് ഒപ്പം അവധി ആഘോഷിക്കാൻ പോയപ്പോഴുള്ള വീഡിയോയാണ് അനുമോൾ പോസ്റ്റ് ചെയ്തത്. അനുമോളുടെ സുഹൃത്താണ് വീഡിയോ എടുത്തത്.