‘എന്റെ സന്തോഷിന്റെ രഹസ്യത്തിന് ജന്മദിന ആശംസകൾ, കാമുകനാണോ എന്ന് ആരാധകർ..’ – ഫോട്ടോ പങ്കുവച്ച് രഞ്ജിനി ഹരിദാസ്
മലയാള ടെലിവിഷൻ രംഗത്ത് നിരവധി അവതാരകർ ഉണ്ടായിട്ടുണ്ടെങ്കിലും രഞ്ജിനി ഹരിദാസ് എന്ന അവതാരക ഉണ്ടാക്കിയ ഓളം പിന്നീട് പലർക്കും അതിനൊപ്പം എത്താൻ സാധിച്ചിട്ടില്ല. രഞ്ജിനിയ്ക്ക് ശേഷം പ്രേക്ഷകരുടെ പിന്തുണ കിട്ടിയ ഒരാൾ പേളി മാണിയാണ്. അപ്പോഴും അവതരണ രംഗത്ത് രഞ്ജിനി ഹരിദാസ് ഉണ്ടാക്കിയ മാറ്റം ഇന്നും പുതിയ തലമുറയിലുള്ളവർ പിന്തുടരുന്നുണ്ട്.
ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിലൂടെയാണ് രഞ്ജിനി മലയാളികൾക്ക് സുപരിചിതായാകുന്നത്. ഇംഗ്ലീഷ് കലർന്ന മലയാളം സംസാരിക്കുന്നത് ആയിരുന്നു ആ സമയത്ത് രഞ്ജിനിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയത്. അവതരണ രംഗത്ത് നിന്നും അഭിനയ രംഗത്തേക്കും രഞ്ജിനി പിന്നീട് ചുവടുവച്ചിരുന്നു. നായികയായും രഞ്ജിനി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
പലപ്പോഴും പല വിവാദങ്ങളിലും രഞ്ജിനി ചെന്നുപെട്ടിട്ടുണ്ട്. രഞ്ജിനിയുടെ പട്ടിയോടുള്ള സ്നേഹം മലയാളികൾക്ക് അറിയാവുന്നത് കാര്യമാണ്. പലപ്പോഴും അതിന്റെ പേരിൽ രഞ്ജിനി ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുള്ള ഒരു കാര്യമാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹ വാർത്തകൾ.
പലപ്പോഴും രഞ്ജിനി വിവാഹ വാർത്തകൾ ഗോസ്സിപ്പായി വന്നിരുന്നു. എന്നാൽ ഈ അടുത്തിടെ രഞ്ജിനി തനിക്കൊരു കാമുകനുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. കാമുകനൊപ്പം നിൽക്കുന്ന ചിത്രങ്ങളും രഞ്ജിനി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിസിനസ്സുകാരനായ ശരത്ത് പുളിമൂടാണ് രഞ്ജിനിയുടെ കാമുകൻ. ഇപ്പോഴിതാ പ്രിയതമന് ജന്മദിനം ആശംസിച്ച് പോസ്റ്റിരിക്കുകയാണ് താരം.
“എന്റെ സന്തോഷിന്റെ രഹസ്യത്തിന് ജന്മദിന ആശംസകൾ..”, രഞ്ജിനി ഇരുവരും സ്വിമ്മിങ് പൂളിൽ നിന്നുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് എഴുതി. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ശരത്തിന് ആശംസകൾ അറിയിച്ച് രഞ്ജിനിയുടെ പോസ്റ്റിന് കമന്റുകൾ ഇട്ടിരിക്കുന്നത്. സുഹൃത്തായ ഗായിക രഞ്ജിനി ജോസാണ് ഇരുവരുടെയും ഈ ഫോട്ടോ എടുത്തത്.