‘ഏറ്റവും വലിയ അനുഗ്രഹം നീയാണ്! മകന്റെ അഞ്ചാം പിറന്നാൾ ആഘോഷമാക്കി നടി രംഭ..’ – ഫോട്ടോസ് വൈറൽ

പതിനഞ്ചാം വയസ്സിൽ മലയാള സിനിമയിലൂടെ നായികയായി അഭിനയിച്ച് പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് നടി രംഭ. ഹരിഹരൻ സംവിധാനം ചെയ്ത സർഗം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് രംഭ. ആ സിനിമയിലെ പ്രകടനം ശ്രദ്ധയിൽപ്പെട്ട തെലുങ്ക് സംവിധായകൻ രംഭയ്ക്ക് അവിടെ അവസരം നൽക്കുകയും തരംഗമായി മാറുകയും ചെയ്തു.

മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ രംഭ അഭിനയിച്ചിട്ടുള്ളൂ. തമിഴിലും തെലുങ്കിലുമാണ് രംഭ കൂടുതലായി തിളങ്ങിയത്. ക്രോണിക് ബാച്ചിലർ, കൊച്ചി രാജാവ്, മയിലാട്ടം തുടങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമകളിൽ രംഭ നായികയിട്ടുണ്ട്. കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി ഭാഷകളിലും രംഭ അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായ ശേഷം രംഭ അഭിനയ ജീവിതത്തിനോട് വിട പറയുകയും ചെയ്തിരുന്നു.

അതിന് ചില ടെലിവിഷൻ ഷോകളിൽ വിധികർത്താവായി രംഭ പങ്കെടുത്തിട്ടുണ്ടായിരുന്നു. കാനഡ പശ്ചാത്തലമാക്കിയ ശ്രീലങ്കൻ തമിഴ് ബിസിനസുകാരനെയാണ് രംഭ വിവാഹം ചെയ്തത്. വിവാഹ ശേഷം രംഭ ടോറോണ്ടോയിൽ താമസമാക്കി. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും താരത്തിനുണ്ട്. രംഭ ഇനി സിനിമയിലേക്ക് വരുമോ എന്നത് സംശയമാണ്. എങ്കിലും മക്കൾ ആരെങ്കിലും ഭാവിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകരുണ്ട്.

ഇപ്പോഴിതാ ഏറ്റവും ഇളയമകൻ ശിവിന്റെ അഞ്ചാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മനോഹരമായ കേക്ക് മുറിച്ചും പാർട്ടി നടത്തിയും മാതാപിതാക്കൾ ശിവിന്റെ പിറന്നാൾ കളറാക്കി. “എനിക്ക് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ അനുഗ്രഹം നീയാണ്. ഇന്നും എല്ലാ ദിവസവും നിന്റെ സന്തോഷത്തിന്റെ സമൃദ്ധി നൽകാനുള്ള എന്റെ പ്രാർത്ഥന.. ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു..”, രംഭ കുറിച്ചു.