‘വിവാഹ മോചനത്തെ കുറിച്ച് ചോദ്യം! പറയാൻ മനസ്സില്ലെന്ന് സ്വാതി റെഡ്ഢിയുടെ മറുപടി..’ – ഏറ്റെടുത്ത് ആരാധകർ

തമിഴ്, തെലുങ്ക് സിനിമകളിൽ നിറസാന്നിധ്യമായി മാറിയ ഒരു അഭിനയത്രിയാണ് നടി സ്വാതി റെഡ്ഢി. തെലുങ്കിലെ ഡേഞ്ചർ എന്ന ചിത്രത്തിലൂടെ സ്വാതി സിനിമയിൽ അരങ്ങേറുന്നതെങ്കിലും തമിഴിലെ അരങ്ങേറ്റ ചിത്രമായ സുബ്രമണ്യപുരമാണ് സ്വാതിക്ക് പ്രേക്ഷകർക്ക് ഇടയിൽ സ്വീകാര്യത നേടി കൊടുത്തത്. ആ സിനിമയിലൂടെ കേരളത്തിലും സ്വാതി ഒരുപാട് ആരാധകരുള്ള നടിയായി മാറിയിരുന്നു. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെയാണ് സ്വാതി മലയാളത്തിലേക്ക് എത്തുന്നത്. 2018-ലായിരുന്നു സ്വാതിയുടെ വിവാഹം. ബോയ് ഫ്രണ്ടായ വികാസ് വാസു എന്ന മലയാളി പൈലറ്റിനെയാണ് സ്വാതി വിവാഹം ചെയ്തത്. വിവാഹ ശേഷവും സ്വാതി സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇടയ്ക്ക് വിവാഹ മോചിതയായി എന്നൊക്കെ ചിലർ വാർത്തകൾ വന്നിരുന്നെങ്കിലും സ്വാതി അത് സ്ഥിരീകരിച്ചിരുന്നില്ല.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘മന്ത് ഓഫ് മധു’വിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ ഒരു മാധ്യമപ്രവർത്തകൻ സ്വാതി വിവാഹമോചിതയായോ എന്നൊരു ചോദിച്ചിരുന്നു. ഇതിന് സ്വാതി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ കൈയടികൾ നേടിയിരിക്കുന്നത്. ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ലെന്നും മറുപടി പറയില്ല എന്നുതന്നെയാണ് അതിനുള്ള ഉത്തരമെന്നും സ്വാതി പറഞ്ഞു.

‘ഞാൻ ഇതിൽ പ്രതികരണം തരില്ല. മറുപടി പറയില്ല എന്നതാണ് ആ ചോദ്യത്തിന് ഉത്തരം. ഇതിന് ഇവിടെ പ്രസക്തിയില്ല. ഞാൻ പതിനാറാം വയസ്സിലാണ് കരിയർ ആരംഭിക്കുന്നത്. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കുമെന്ന് എനിക്ക് അറിയില്ല. എങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയില്ലായിരുന്നു. ഒരു നടി എന്ന നിലയിൽ എനിക്ക് ചില നിയമങ്ങളുണ്ട്. ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ല..”, സ്വാതിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.