‘സാന്ത്വനം സീരിയലിലെ അപ്പുവാണോ ഇത്!! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി രക്ഷ രാജ്..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് അഭിനയ രംഗത്തേക്ക് വരികയും പതിയെ മലയാളികൾക്ക് സുപരിചിതയാവുകയും ചെയ്ത താരമാണ് നടി രക്ഷ രാജ്. 2008-ൽ ഇറങ്ങിയ ‘ലോലിപോപ്പ്’ എന്ന ചിത്രത്തിലാണ് രക്ഷ ആദ്യമായി അഭിനയിക്കുന്നത്. അതിൽ ചെറിയ ഒരു വേഷത്തിലാണ് അഭിനയിച്ചത്. പിന്നീട് മലയാളി എന്ന ചിത്രത്തിലും അഭിനയിച്ച ശേഷം രക്ഷ നേരെ തമിഴിലേക്ക് പോവുകയും അവിടെ സിനിമകൾ ചെയ്തു.

തമിഴിൽ നായികയായി നിരവധി സിനിമകളിൽ രക്ഷ അഭിനയിച്ചു. കൂടുതൽ ചെറിയ സിനിമകൾ ആയിരുന്നു. പതിയെ രക്ഷയ്ക്ക് സിനിമകൾ ലഭിക്കാതെയായി. അങ്ങനെ ഇരിക്കുമ്പോഴാണ് ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയലിൽ വളരെ പ്രധാനപ്പെട്ട് ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ രക്ഷയ്ക്ക് അവസരം ലഭിക്കുന്നത്. അപർണ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി തന്നെ രക്ഷ അവതരിപ്പിക്കുകയും ചെയ്തു.

സാന്ത്വനം സീരിയൽ രക്ഷയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഒരുപാട് ആരാധകരെ ആ ഒറ്റ സീരിയലിലൂടെ രക്ഷ സ്വന്തമാക്കി. സീരിയൽ ഈ അടുത്തിടെയാണ് അവസാനിച്ചത്. സീരിയലിൽ അഭിനയിക്കുന്ന സമയത്ത് തന്നെയായിരുന്നു രക്ഷയുടെ വിവാഹം. വിവാഹിതയായ ശേഷവും സീരിയലിൽ അഭിനയിച്ച രക്ഷ സാന്ത്വനം അവസാനിച്ചതുകൊണ്ട് തന്നെ ഇനി സീരിയലുകളിൽ അഭിനയിക്കുമോ എന്ന് പ്രേക്ഷകർ ഉറ്റുനോക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ രക്ഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോസാണ് വൈറലായി മാറിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് രക്ഷയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. എന്ത് ക്യൂട്ട് ആണ് കാണാൻ എന്നാണ് ആരാധകർ കമന്റുകൾ ഇട്ടിരിക്കുന്നത്. ലാവണ്ടർ നിറത്തിലെ ചുരിദാർ ധരിച്ചാണ് രക്ഷ തിളങ്ങിയത്. സാന്ത്വനം 2 ഉണ്ടാകുമോ എന്നും ചിലർ രക്ഷയോട് ചോദിക്കുന്നുണ്ട്.