‘ഹാലോ ഹോങ്കോങ്! യാത്ര തുടർന്ന് ഗോവിന്ദും ഗോപികയും, നാട്ടിലേക്കുള്ള വഴി മറന്നോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളികൾ ഏറെ ആഘോഷിച്ച താരവിവാഹമായിരുന്നു ടെലിവിഷൻ അവതാരകനായ ഗോവിന്ദ് പദ്മസൂര്യയുടെയും സീരിയൽ നടി ഗോപിക അനിലിന്റേയും. അഭിനയ രംഗത്തേക്ക് പ്രവർത്തിക്കുന്ന രണ്ട് പേരായതുകൊണ്ട് തന്നെ നിരവധി സിനിമ, സീരിയൽ താരങ്ങൾ പങ്കെടുത്തോരു മാമാങ്കം തന്നെയായിരുന്നു വിവാഹം. വിവാഹിതരായ ശേഷം ഗോവിന്ദും ഗോപികയും ഹണിമൂൺ ആഘോഷങ്ങളും പിന്നാലെ ആരംഭിച്ചു.

ആദ്യം പോയത് ബാംഗ്ലൂരിൽ ആയിരുന്നു. അനിയത്തിക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പം ബാംഗ്ലൂരിൽ സ്ഥലങ്ങളിലും അതുപോലെ വണ്ടർ ലായിലുമൊക്കെ പോയതിന്റെ ചിത്രങ്ങളെല്ലാം ഇരുവരും പങ്കുവച്ചിരുന്നു. അവിടെ നിന്ന് നേരെ ഗോപികയും ഗോവിന്ദും നേപ്പാളിലേക്കാണ് പോയത്. നേപ്പാളിലും കുറച്ച് ദിവസം ഉണ്ടായിരുന്നു. അവിടെയുള്ള സ്ഥലങ്ങൾ ചുറ്റിക്കറങ്ങിയ ശേഷം വീണ്ടും ഇരുവരും യാത്ര ആരംഭിച്ചു.

ക്ഷേത്രങ്ങളുടെ നാടായ നേപ്പാളിൽ നിന്ന് കാസിനോ മക്കാവോയിലേക്കാണ് പിന്നീട് ഗോവിന്ദും ഗോപികയും ഹണിമൂൺ ആഘോഷിക്കാൻ പോയത്. മൂന്ന് ദിവസത്തോളം അവിടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ അവിടെ നിന്നും ഹോങ്കോങ്ങിൽ എത്തിയിരിക്കുകയാണ് ഇരുവരും. കുറച്ചുകൂടി ഗ്ലാമർ നഗരമായതുകൊണ്ട് തന്നെ ഇരുവരുടെയും വേഷത്തിലും വ്യത്യാസം വന്നു. ഗോപിക കുറച്ചുകൂടി ഗ്ലാമറസ് വേഷമാണ് ധരിച്ചിരിക്കുന്നത്.

ഹാലോ, ഹോങ്കോങ് എന്ന ക്യാപ്ഷനോടെ അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത് ഇരുവരും ആരംഭിച്ചു. കൂളിംഗ് ഗ്ലാസ് വച്ച് ഇരുവരും നിൽക്കുന്ന ആ ചിത്രങ്ങൾക്ക് താഴെ, “എൻ്റമ്മോ നാട്ടിലേക്ക് ഉള്ള വഴി മറന്നോ, മകനെ മടങ്ങി വരൂ, ഗോപിക ഒരുപാട് അങ്ങ് മാറി പോയി” എന്നൊക്കെ ചില കമന്റുകളും വന്നിട്ടുണ്ട്. ഇനി ഹോങ്കോങ്ങിൽ നിന്ന് എവിടേക്കാണ് അടുത്തത് പോകുന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്.