‘ചുവപ്പിൽ ഹോട്ട് ലുക്കിൽ നടി രജീഷ വിജയൻ, ആർസിബി ഫാൻ ആണോയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചുകൊണ്ട് മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് രജീഷ വിജയൻ. അവതാരക ആയിട്ട് ആയിരുന്നു രജീഷയുടെ തുടക്കം.സൂസിസ് കോഡ്, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്വലം തുടങ്ങിയ പ്രോഗ്രാമുകളിൽ അവതാരകയായ ശേഷമാണ് രജീഷ സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിൽ തന്നെ നായികയായി.

അനുരാഗ കരിക്കിൻ വെള്ളത്തിൽ എലിസബേത് എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച രജീഷയ്ക്ക് പിന്നീട് ഇങ്ങോട്ട് അവസരങ്ങൾ ധാരാളം ലഭിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം ദിലീപിന്റെ നായികയായിട്ടാണ് രജീഷ അഭിനയിച്ചത്. പിന്നീട് ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ് തുടങ്ങിയ സിനിമകളിലൂടെ രജീഷ സ്ഥാനം ഉറപ്പിച്ചു. ജൂണിൽ ടൈറ്റിൽ റോളിലാണ് രജീഷ അഭിനയിച്ചത്.

ധനുഷിന്റെ കർണൻ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറി രജീഷ. ജയ് ഭീം, സർദാർ എന്നിവയാണ് രജീഷയുടെ മറ്റ് തമിഴ് സിനിമകൾ. എല്ലാം ശരിയാകും, ഫ്രീഡം ഫൈറ്റ്, മലയൻകുഞ്ഞ്, ലവ്‌ഫുള്ളി യുവേഴ്സ് വേദ, പകലും പാതിരാവും തുടങ്ങിയ മലയാള സിനിമകളിലും രജീഷ അഭിനയിച്ചിട്ടുണ്ട്. രാമറാവു ഓൺ ഡ്യൂട്ടി എന്ന സിനിമയിലൂടെ തെലുങ്കിലും രജീഷ അരങ്ങേറി. അമല, മധുരം മനോഹരം മോഹം എന്നിവയാണ് രജീഷയുടെ അടുത്ത സിനിമകൾ.

മധുരം മനോഹരം മോഹത്തിന്റെ ട്രെയിലർ കഴിഞ്ഞ ആഴ്ച ഇറങ്ങിയിരുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ റെഡ് ഔട്ട് ഫിറ്റിൽ തിളങ്ങിയ തൻറെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ രജീഷ പങ്കുവച്ചിട്ടുണ്ട്. ജിക്സൺ ഫ്രാൻസിസ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഹൗസ് ഓഫ് വണ്ടിയുടെ ഔട്ട് ഫിറ്റാണ് രജീഷ ധരിച്ചിരിക്കുന്നത്. റിസ് വാനാണ് താരത്തിന് ഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിട്ടുള്ളത്.