‘ബസ് സ്റ്റാൻഡിൽ വിട്ടത് ഭർത്താവ്!! ആൺ സുഹൃത്തിന് ഒപ്പം പോയ ആതിര വനത്തിൽ കൊ ല്ലപ്പെട്ടു..’ – റീൽസ് താരം അറസ്റ്റിൽ

അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. അങ്കമാലി പാറക്കടവ് സ്വദേശിനിയായ ആതിര(26)യെയാണ് വനത്തിനുള്ളിൽ കൊ,ല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആതിരയുടെ ആൺസുഹൃത്തും റീൽസ് താരവുമായ അഖിൽ പി ബാലചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.

ഏപ്രിൽ 29-നാണ് ഭാര്യ ആതിരയെ കാണാനില്ലെന്ന് സനൽ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസ് എടുക്കുകയായിരുന്നു. പതിവ് പോലെ ജോലിക്ക് ഇറങ്ങിയ ആതിരയെ കാലടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ എത്തിച്ചുവെന്നും പിന്നീട് കാണാനില്ലെന്നുമായിരുന്നു സനൽ പൊലീസിൽ നൽകിയ പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ആതിര അഖിലിന്റെ അടുത്തേക്കാണ് പോയതെന്ന് വ്യക്തമായി.

ഇരുവരും ഒരുമിച്ച് സൂപ്പർമാർക്കെറ്റിൽ ജോലി ചെയ്തിരുന്നവരാണ്. അഖിൽ എടുത്ത റെന്റ് എ കാറിൽ ആയിരുന്നു ഇരുവരുടെയും സഞ്ചാരം. റെന്റ് എ കാറിൽ അഖിലും ആതിരയും തുമ്പൂർ മുഴിയിലേക്ക് സഞ്ചരിക്കുന്നത് സിസിടിവിയിൽ വ്യക്തമായിരുന്നു. തുടർന്ന് അഖിലിനെ ചോദ്യം ചെയ്തപ്പോൾ ആതിരയുമായി ബന്ധമില്ലായിരുന്നു എന്നായിരുന്നു മറുപടി. സൂപ്പർമാർക്കറ്റിൽ നിന്ന് അവധി എടുത്തത് എന്തിനാണെന്ന് ചോദിച്ചപ്പോൾ മറുപടി കള്ളമായിരുന്നു.

പിന്നീട ഇരുവരും തമ്മിലുള്ള ഫോൺ വിളികളുടെ വിവരം കൂടി ലഭിച്ചതോടെ പൊലീസ് വിശദമായ ചോദ്യം ചെയ്യുകയും തുടർന്ന് കൊ ലപാത കവിവരം പുറത്തുവന്നു. കടം വാങ്ങിയ തുക തിരിച്ചുചോദിച്ചപ്പോൾ ഇരുവരും തമ്മിൽ വഴക്കായി. ഇതാണ് സംഭവത്തിലേക്ക് നയിച്ചത്. വനത്തിനുള്ളിലേക്ക് കൊണ്ടുപോയ ആതിരയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് അഖിൽ കൊ ലപ്പെടുത്തി. ഇതിന് ശേഷം പാറക്കെട്ടിൽ തള്ളിയെന്നും അഖിൽ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ആറ് മാസമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. ആതിരയുടെ സ്വർണം പണയപ്പെടുത്തി അഖിൽ പൈസ വാങ്ങിയിരുന്നു. ഇത് ചോദിച്ചപ്പോൾ പലവട്ടം അഖിൽ തരാതെ ഒഴിഞ്ഞുമാറി. ആതിര നിരന്തരം ആവശ്യപ്പെട്ടപ്പോൾ ഒഴിവാക്കാൻ വേണ്ടിയാണ് അഖിൽ ഈ കൃത്യം ചെയ്തത്. വിനോദയാത്ര പോകാമെന്ന് പറഞ്ഞാണ് അഖിൽ ആതിരയെ വിളിപ്പിച്ചത്. വനത്തിലെ വിജനമായ സ്ഥലത്ത് എത്തിയപ്പോൾ അഖിൽ താൻ മുൻകൂട്ടി നിശ്ചയിച്ചത് പോലെ കാര്യങ്ങൾ നടത്തി. ഇൻസ്റ്റാഗ്രാമിൽ അഖിയേട്ടൻ എന്ന പേരിൽ റീൽസ് പങ്കുവച്ച് ധാരാളം ഫോളോവേഴ്സ് ഉള്ള ആളാണ് അഖിൽ.


Posted

in

by