‘ഞങ്ങളുടെ പ്രിയപ്പെട്ട മാളവിക വിവാഹ റിസപ്ഷൻ, ഭാര്യയ്ക്ക് ഒപ്പം സ്റ്റൈലിഷായി നടൻ റഹ്മാൻ..’ – ഫോട്ടോസ് വൈറൽ

നടൻ ജയറാമിന്റെ മകളുടെ മാളവികയുടെ വിവാഹത്തിന് പങ്കെടുക്കാൻ മലയാളം, തമിഴ് സിനിമ മേഖലയിലെ പല പ്രമുഖ താരങ്ങളും എത്തിയിരുന്നു. വിവാഹ റിസപ്ഷനിലാണ് കൂടുതൽ സിനിമ സുഹൃത്തുക്കളും പങ്കെടുത്തത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർ കുടുംബസമേതമാണ് വിവാഹത്തിന് പങ്കെടുത്തത്. കഴിഞ്ഞ ദിവസം ദിലീപിന്റെ കുടുംബത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോഴിതാ തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന മലയാളിയായ നടൻ റഹ്മാൻ ഭാര്യ മെഹറുന്നിസയ്ക്ക് ഒപ്പം വിവാഹത്തിന്റെ റിസപ്ഷൻ പങ്കെടുക്കാൻ ഒരുങ്ങി നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്. ഭാര്യക്ക് ഒപ്പം സ്യുട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന റഹ്മാനെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. അന്നും ഇന്നും ഒരു മാറ്റവുമില്ലെന്ന് താരത്തിന്റെ ആരാധകരും പറഞ്ഞു.

“ഞങ്ങളുടെ പ്രിയപ്പെട്ട മാളവിക വിവാഹ സൽക്കാരത്തിനായി അണിഞ്ഞൊരുങ്ങി. ഞങ്ങളുടെ കുട്ടികളെല്ലാം ഒരുമിച്ചാണ് വളർന്നത്..”, എന്നായിരുന്നു ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്. കല്യാണ ചെക്കൻ മാറിപോകുമല്ലോ, മമ്മൂക്കയെ പോലെ തന്നെ പ്രായം പിറകിലേക്ക് ആണല്ലോ എന്നൊക്കെ ചിലർ അഭിപ്രായപ്പെട്ടു. റഹ്മാന്റെ മക്കൾ റുഷദയും അലീഷയും പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്.

ഒരു കൊച്ചുമകനും താരത്തിനുണ്ട്. മുത്തശ്ശൻ ആണെന്ന് ആരോടെങ്കിലും പറഞ്ഞാൽ റഹ്മാനെ കണ്ടു കഴിഞ്ഞാൽ ആരും വിശ്വസിക്കില്ല. 2019-ൽ വൈറസ്, കഴിഞ്ഞ വർഷമിറങ്ങിയ സമര എന്നീ സിനിമകളാണ് മലയാളത്തിൽ റഹ്മാന്റെ അവസാനമിറങ്ങിയ സിനിമകൾ. തമിഴിൽ പൊന്നിയൻ സെൽവത്തിന്റെ രണ്ട് ഭാഗങ്ങളിലും റഹ്മാൻ അഭിനയിച്ചിരുന്നു. വളരെ വിരളമായിട്ടാണ് ഇപ്പോൾ റഹ്മാൻ സിനിമകൾ ചെയ്യുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആയിരുന്നു.