‘ഓസി! ഇന്ന് അവളുടെ 26-ാം ജന്മദിനം! മകൾക്ക് ആശംസ നേർന്ന് കൃഷ്ണകുമാർ..’ – പട്ടായയിൽ കാമുകന് ഒപ്പം ആഘോഷിച്ച് ദിയ

സിനിമ കുടുംബങ്ങളിൽ ഏറെ ആഘോഷിക്കപ്പെടുന്ന ഒരു താരകുടുംബാണ് നടൻ കൃഷ്ണകുമാറിന്റേത്. സമൂഹ മാധ്യമങ്ങളിൽ ഇത്രത്തോളം ആരാധകരുള്ള ഒരു കുടുംബമുണ്ടോ എന്നത് തന്നെ സംശയമാണ്. കൃഷ്ണകുമാറും നാല് പെൺമക്കളും ഭാര്യയും എല്ലാം മലയാളികൾക്ക് സുപരിചിതരാണ്. മൂത്തമകൾ അഹാന സിനിമയിലൂടെ തിളങ്ങിയപ്പോൾ മറ്റുമൂന്ന് മക്കൾ മലയാളികൾക്ക് സോഷ്യൽ മീഡിയയിലൂടെ പ്രിയങ്കരരായി.

അഹാന കഴിഞ്ഞാൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ള കൃഷ്ണകുമാറിന്റെ മകൾ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയാണ്. ദിയ ഡാൻസ് റീൽസിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുള്ള ഒരാളാണ്. ഇന്ന് ദിയയുടെ ഇരുപത്തിയാറാം ജന്മദിനം കൂടിയായിരുന്നു. ഒരുപാട് ആരാധകരുള്ള ദിയയുടെ ജന്മദിനത്തിൽ അച്ഛൻ കൃഷ്ണകുമാറും മറ്റ് മൂന്ന് മക്കളും അമ്മയും ആശംസകൾ നേർന്ന് പോസ്റ്റുകൾ പങ്കുവച്ചിരുന്നു.

“ഓസി ദി സ്റ്റാർ.. ഇന്ന് അവളുടെ 26-ാം ജന്മദിനം ആഘോഷിക്കുന്നു..”, എന്ന ക്യാപ്ഷനോടെയാണ് കൃഷ്ണകുമാർ മകൾക്ക് ഒപ്പമുള്ള കുഞ്ഞിലേയുള്ള ഫോട്ടോ പങ്കുവച്ചത്. അഹാനയും ദിയയുടെ ഒരു പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് വിഷ് ചെയ്തത്. ഹൻസികയും ഇഷാനിയും ദിയയ്ക്ക് ഒപ്പമുള്ള കുട്ടികാലത്തെ ഫോട്ടോ തന്നെയാണ് പങ്കുവച്ചിട്ടുള്ളത്. എല്ലാവർക്കും ദിയ പ്രതേകം നന്ദി പറയുകയും ചെയ്തു. 26 വയസ്സായി എന്ന് സൂചിപ്പിച്ചുകൊണ്ട് ദിയയും പോസ്റ്റ് ഇട്ടിരുന്നു.

അതേസമയം ജന്മദിനം ആഘോഷിക്കാൻ വേണ്ടി ദിയയും കാമുകനായ അശ്വിൻ ഗണേഷും പട്ടായയിൽ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെ ദിയ പങ്കുവച്ചിട്ടുമുണ്ട്. ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്കിൽ കാമുകനൊപ്പം നിൽക്കുന്ന ദിയയെ ചിത്രങ്ങളിൽ കാണാം. ഈ വർഷം സെപ്റ്റംബറിൽ ചേച്ചിയെക്കാളും മുന്നേ ദിയയുടെ വിവാഹം ഉണ്ടായിരിക്കുമെന്ന് ചില സൂചനകളും ദിയ പങ്കുവച്ചിരുന്നു.