‘നമ്മുടെ രചന നാരായണൻകുട്ടി ആണോ ഇത്!! ഷോർട്സിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

തീർത്ഥാടനം എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി രചന നാരായണൻകുട്ടി. അതിന് ശേഷം അടൂർ ഗോപാലകൃഷ്ണന്റെ നിഴൽകൂത്ത് എന്ന സിനിമയിലും രചന അഭിനയിച്ചു. പഠനത്തിന് ശേഷം രചന, തൃശൂർ റേഡിയോ മാങ്കോയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയും ചെയ്തു. നിഴക്കൂത്തിന് ശേഷം 10 വർഷങ്ങൾക്ക് ശേഷമാണ് രചന വീണ്ടും സിനിമയിൽ അഭിനയിക്കുന്നത്.

അതിന് പ്രധാന കാരണം മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയാണ്. അതിലെ വത്സല മാഡം എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് രചന കാഴ്ചവച്ചത്. അങ്ങനെ രചന ലക്കി സ്റ്റാർ എന്ന സിനിമയിലേക്ക് നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചു. ആമേൻ, പുണ്യാളൻ അഗർബത്തീസ് എന്നീ സിനിമകളിലെ കഥാപാത്രങ്ങളാണ് രചനയ്ക്ക് പ്രേക്ഷർക്ക് ഇടയിൽ കൂടുതൽ സ്വാതീനം ചിലതിയത്.

നായികയായും സഹനടിയായും രചന നിരവധി സിനിമകളിലാണ് അതിന് ശേഷം അഭിനയിച്ചത്. 2011 വിവാഹിതയായെങ്കിലും ഒരു വർഷം മാത്രമാണ് ആ ബന്ധം നിലനിന്നത്. അഭിനയത്തോടൊപ്പം തന്നെ നല്ലയൊരു ക്ലാസിക്കൽ നർത്തകി കൂടിയാണ് രചന. താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് രചന ഇപ്പോൾ. മോഹൻലാൽ നായകനായി അഭിനയിച്ച ആറാട്ടാണ് രചനയുടെ അവസാന ചിത്രം.

ഇൻസ്റ്റാഗ്രാമിൽ രചന പങ്കുവച്ച പുതിയ ഫോട്ടോസാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മിറർ സെൽഫികളാണ് രചന പോസ്റ്റ് ചെയ്തത്. ഷോർട്സ് ധരിച്ചുള്ള ഫോട്ടോസാണ് രചന പോസ്റ്റ് ചെയ്തത്. നാടൻ വേഷങ്ങളിൽ മാത്രം കണ്ടിട്ടുള്ള രചനയുടെ ഇങ്ങനെയൊരു ഗെറ്റപ്പ് അധികം ആരും കണ്ടിട്ടില്ല. നിങ്ങൾ ഇതിൽ ഏത് ഫോട്ടോയാണ് ഇഷ്ടപെട്ടതെന്നും രചന ആരാധകരോട് പോസ്റ്റിലൂടെ ചോദിച്ചിട്ടുമുണ്ട്.