‘സംശയിക്കേണ്ട ജയറാം തന്നെ!! അമ്പരിപ്പിക്കുന്ന മേക്കോവറിൽ പൊന്നിയിൻ സെൽവൻ 2-ൽ..’ – വീഡിയോ വൈറൽ

തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന രണ്ടാം പാർട്ടാണ് പൊന്നിയിൻ സെൽവൻ 2. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ തുടങ്ങിയ പ്രമുഖ താരങ്ങൾ ഒരുമിച്ച് സ്‌ക്രീനിൽ വരുന്നത് കാണാൻ വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്. വിജയകരമായ ആദ്യ ഭാഗത്തിന് ശേഷം രണ്ടാം ഭാഗം ഇറങ്ങുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. ഒരു മാസ്സ് പീരിയോഡിക് ചിത്രമല്ലായിരുന്നു പൊന്നിയിൻ സെൽവൻ 1.

തെന്നിന്ത്യയിലാണ് ചിത്രത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചത്. നോർത്ത് ഇന്ത്യയിൽ അതുകൊണ്ട് തന്നെ സിനിമയ്ക്ക് വലിയ കളക്ഷൻ കിട്ടിയിരുന്നില്ല. നോവലിൽ ഉള്ളത് അതുപോലെ തന്നെ ചിത്രീകരിക്കാനാണ് സംവിധായകനായ മണി രത്‌നം ശ്രദ്ധിച്ചിട്ടുള്ളത്. അതിൽ അദ്ദേഹം പൂർണമായും വിജയിച്ചിട്ടുണ്ട്. നോവൽ വൈകാതെ തെന്നിന്ത്യൻ സിനിമ ആസ്വാദകർക്കും സിനിമ ഏറെ ഇഷ്ടപ്പെട്ടു എന്നതും എടുത്തു പറയേണ്ട ഒന്നാണ്.

രണ്ടാം ഭാഗം വരുമ്പോൾ നോവലിലേതിൽ നിന്ന് എന്തെങ്കിലും മാറ്റം ഉണ്ടായിരിക്കുമോ എന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്. പ്രധാനകഥാപാത്രങ്ങളെ എല്ലാം ഒന്നാം ഭാഗം നിർത്തിയപ്പോൾ നിലനിർത്തുകയും ചെയ്തിരുന്നു. പുരുഷകഥാപാത്രങ്ങളെ പോലെ തുല്യ പ്രാധാന്യമാണ് സ്ത്രീ കഥാപാത്രങ്ങൾക്കും നൽകിയത്. ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ, റഹ്മാൻ, ബാബു ആന്റണി, റിയാസ് ഖാൻ തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്.

കാർത്തി അവതരിപ്പിക്കുന്ന ‘വല്ലവരയ്യൻ വന്ദ്യദേവൻ’, ജയറാം അവതരിപ്പിക്കുന്ന ആഴ്‌വാർകടിയൻ നമ്പിയും ഒരുമിച്ചുള്ള പൊന്നിയിൻ സെൽവൻ 2-ലെ ഒരു സ്നിക് പീക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. രസകരമായ ഒരു രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. നമ്പി കാളമുഖൻ എന്ന വേഷത്തിൽ എത്തുന്ന രസകരമായ രംഗമാണ് ഇത്. ജയറാം-കാർത്തി സീനുകളും എപ്പോഴും രസകരം എന്നാണ് ആരാധകർ പറയുന്നത്.