‘ബിന്ദു പണിക്കരുടെ മകൾ കല്യാണിയല്ലേ ഇത്!! തകർപ്പൻ ഡാൻസുമായി താരം..’ – വീഡിയോ കണ്ടു നോക്കൂ

സിനിമ മേഖലയിലെ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും താല്പര്യം കാണിക്കാറുണ്ട് എന്നത് സത്യമാണ്. താരങ്ങളെ പോലെ തന്നെ മക്കളും സിനിമയിലേക്ക് തന്നെ എത്തുമോ എന്നറിയാൻ ആണ് താല്പര്യം കാണിക്കാറുള്ളത്. 90% താരങ്ങളുടെ മക്കളും സിനിമയിലേക്ക് തന്നെ എത്തുകയാണ് പതിവ്. വളരെ കുറച്ച് പേർ മാത്രമാണ് സിനിമ അല്ലാതെ വേറെ മേഖലയിലേക്ക് പോകുന്നത്.

മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഒരു അഭിനയത്രിയാണ് നടി ബിന്ദു പണിക്കർ. സീരിയസ് റോളുകളിൽ അഭിനയിച്ച് തുടങ്ങിയ ബിന്ദു പണിക്കർ പിന്നീട് ഹാസ്യ റോളുകളിലേക്ക് മാറുകയും അത് അനായാസ ചെയ്ത പ്രേക്ഷകരുടെ കൈയടി നേടുകയും ചെയ്തിരുന്നു. ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവ് മരണപ്പെട്ടിരുന്നു. ആ ബന്ധത്തിൽ ഒരു മകളും താരത്തിനുണ്ട്. കല്യാണി എന്നാണ് ബിന്ദു പണിക്കരുടെ മകളുടെ പേര്.

പിന്നീട് ബിന്ദു പണിക്കർ നടൻ സായി കുമാറുമായി വീണ്ടും വിവാഹിതയായി. ബിന്ദുവിന്റെ മകളും സിനിമയിലേക്ക് എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. അമ്മയ്ക്ക് ഒപ്പം ധാരാളം ടിക്-ടോക് വീഡിയോസ് ഒരു സമയത്ത് ചെയ്തിരുന്നു കല്യാണി. നല്ലയൊരു നർത്തകിയാണ് കല്യാണി. ധാരാളം ഡാൻസ് വീഡിയോ കല്യാണി പങ്കുവെക്കാറുണ്ട്. ഉപരിപഠനത്തിന് ഭാഗമായി ഇപ്പോൾ കല്യാണി യു.കെയിലാണ്.

ഇപ്പോഴിതാ കല്യാണി സുഹൃത്തിന് ഒപ്പം കളിച്ച ഒരു കിടിലം ഡാൻസ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. മന്നാ എലിസബത്ത് എന്ന സുഹൃത്തിന് ഒപ്പമാണ് കല്യാണി ഡാൻസ് ചെയ്തത്. വിക്രം നായകനായ ജമിനിയിലെ പാട്ടിനായിരുന്നു കല്യാണിയുടെയും സുഹൃത്തിന്റെയും ഡാൻസ്. ഡാൻസ് ഒരു രക്ഷയുമില്ലെന്നാണ് ആരാധകരിൽ കൂടുതൽ പേരും കമന്റ് ഇട്ടിരിക്കുന്നത്.