‘ഗോപി സുന്ദർ സാറിന് ഒപ്പം! സ്വിറ്റ്സർലാന്റിൽ അടിച്ചുപൊളിച്ച് ഗായിക പുണ്യ പ്രദീപ്..’ – ഫോട്ടോസ് വൈറൽ

സീ കേരളത്തിലെ സരിഗമപയിൽ മത്സരാർത്ഥിയായി വന്ന് മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ ഗായികയാണ് പുണ്യ പ്രദീപ്. അതിൽ വന്ന ശേഷം ഒരുപാട് ആരാധകരെയും പുണ്യ സ്വന്തമാക്കിയിട്ടുണ്ട്. ഷോയിൽ ശ്രദ്ധനേടിയതോടെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ പുണ്യ പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴിതാ സംഗീത സംവിധായകനായ ഗോപി സുന്ദറിന് ഒപ്പം സ്വിറ്റ്സർലാന്റിൽ ഷോ അവതരിപ്പിക്കാൻ പോയിരിക്കുകയാണ്.

‘ഗോപി സുന്ദർ ലൈവ് എൻസെംബിൾ’ എന്ന ഷോ സ്വിറ്റ്സർലാന്റിൽ വച്ച് നടന്നിരുന്നു. അതിൽ പുണ്യയും ഒപ്പമുണ്ടായിരുന്നു. സ്വിറ്റ്സർലാന്റിൽ പാട്ടും യാത്രയുമായുമായി അടിച്ചുപൊളിക്കുന്ന വീഡിയോസും ചിത്രങ്ങളും ഗോപി സുന്ദർ മാത്രമല്ല, പുണ്യയും പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗോപിസുന്ദറിന് ഒപ്പം നിൽക്കുന്ന ഫോട്ടോസ് പുണ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

“ബോസ്.. ഗോപി സുന്ദർ സർ..”, എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹത്തിന് ഒപ്പം സ്വിറ്റ്സർലാന്റിൽ നിൽക്കുന്ന ഫോട്ടോസ് പുണ്യ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ പക്ഷേ വളരെ മോശം കമന്റുകൾ വന്നിട്ടുണ്ട്. വന്നുവന്ന് ഗോപി സുന്ദറിന് ആരുടേയും കൂടെ നിന്ന് ഫോട്ടോ എടുക്കാൻ പറ്റാത്ത അവസ്ഥയാണല്ലോ എന്ന് ചിലർ പിന്തുണച്ചുകൊണ്ട് കമന്റുകൾ ഇട്ടിട്ടുണ്ട്. ഫോട്ടോസ് വളരെ പെട്ടന്ന് വൈറലാവുകയും ചെയ്തു.

‘ആ കൊച്ച് ഗോപി സുന്ദറിന്റെ കൂടെ ഫോട്ടോ എടുത്തതിന് എന്തിനാണാവോ ഇങ്ങനെ ബാഡ് കമന്റ്സ് ഇടുന്നത്. ഗോപി സുന്ദർ ഷോയിൽ പങ്കെടുക്കാൻ പോയതല്ലേ. മറ്റേ വിഷയത്തിൽ എന്തിനാ വലിച്ചിടുന്നത്. പുണ്യ എന്ന കുട്ടിയെ സംബദ്ധിച്ച് കുട്ടിയുടെ ഗുരു ആണെന്ന് മാത്രമേ പറയാൻ ഉള്ളൂ. എല്ലാത്തിനും നെഗറ്റീവ് ഇടാതെ ചിലതൊക്കെ നല്ല കണ്ണോടു കൂടി കാണു സുഹൃത്തുക്കളെ..’, അതിന് താഴെ വന്ന ഒരു കമന്റാണ്.