‘ദീപാവലി വൈബ്സ്! സാരിയിൽ ക്യൂട്ട് ലുക്കിൽ നടി സുജിത, എന്ത് ഭംഗിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമ, സീരിയൽ രംഗത്ത് സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് നടി സുജിത. തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളിലും സീരിയലുകളിലുമാണ് സുജിത ഇപ്പോൾ കൂടുതൽ അഭിനയിക്കുന്നതെങ്കിലും മലയാളത്തിൽ നിരവധി സിനിമകളും പരമ്പരകളും സുജിത ചെയ്തിട്ടുണ്ട്. തമിഴിലെ അബ്ബാസ് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് സുജിതയുടെ സിനിമ ജീവിതത്തിന് തുടക്കം.

മലയാളത്തിൽ അതെ വർഷം തന്നെ വാശി എന്ന സിനിമയിലും സുജിത വേഷമിട്ടു. മമ്മൂട്ടി ചിത്രമായ പൂവിന് പുതിയ പൂന്തെന്നൽ എന്ന സിനിമയാണ് സുജിതയുടെ സിനിമ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത്. മലയാളി പ്രേക്ഷകരുടെ ശ്രദ്ധനേടുന്നതും ആ സിനിമയിലൂടെയാണ്. മേൽവിലാസം ശരിയാണ് എന്ന സിനിമയിലാണ് സുജിത ആദ്യമായി നായികയായി അഭിനയിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകൾ ചെയ്തു.

ഇപ്പോൾ സിനിമകൾ നോക്കുമ്പോൾ തമിഴിലാണ് അവസാനമായി അഭിനയിച്ചത്. ടെലിവിഷൻ സീരിയലുകളിലും സജീവമായ മലയാളത്തിൽ അഭിനയിച്ചിട്ട് 5 വർഷത്തോളമായി. ഇപ്പോൾ തെലുഗിൽ ജമിനി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഗീതാഞ്ജലിയിൽ പ്രധാന വേഷം ചെയ്യുന്നത് സുജിതയാണ്. തമിഴിൽ സൂപ്പർഹിറ്റായി ഈ വർഷം അവസാനിച്ച പാണ്ഡ്യൻ സ്റ്റോർസിലും പ്രധാന വേഷം ചെയ്തിരുന്നത് സുജിത ആയിരുന്നു.

സാമൂഹിക മാധ്യമങ്ങളിൽ സജീവമായ സുജിത ദീപാവലി അടുക്കുന്ന ഈ സമയത്ത് അതിന്റെ വരവ് അറിയിച്ച് സാരിയിലുള്ള തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. “ദീപാവലി വൈബ്സ്.. ലൈറ്റ് ആൻഡ് ലവ്..” എന്ന ക്യാപ്ഷനിലാണ് സുജിത ഫോട്ടോസ് പോസ്റ്റ് ചെയ്തത്. സാരിയിൽ ഇപ്പോഴും കാണാൻ നല്ല ഭംഗിയുണ്ടെന്ന് പല ആരാധകരും പോസ്റ്റ് താഴെ കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്. കൂടുതലും സാരിയിൽ ഉള്ള ഫോട്ടോസാണ് സുജിത പങ്കുവെക്കാറുള്ളത്.