‘ഈ പ്രായത്തിലും എന്നാ ഒരു ലുക്കാണ്!! ബീച്ചിൽ കറുപ്പ് സാരിയിൽ തിളങ്ങി നടി രശ്മി സോമൻ..’ – ഫോട്ടോസ് വൈറൽ

സിനിമ, സീരിയൽ രംഗത്ത് സജീവസാനിദ്ധ്യമായി പ്രവർത്തിക്കുന്ന ഒരു നടിയാണ് രശ്മി സോമൻ. 1993-ൽ ഇറങ്ങിയ മഗ്രിബ് എന്ന മലയാള ചിത്രത്തിലൂടെയാണ് രശ്മി അഭിനയ ജീവിതത്തിലേക്ക് വരുന്നത്. 1993 മുതൽ 2000 വരെ മലയാള സിനിമയിൽ നിരവധി വേഷങ്ങൾ രശ്മി അവതരിപ്പിച്ചിട്ടുണ്ട്. അതിന് ശേഷം ടെലിവിഷൻ രംഗത്തേക്ക് എത്തിയ രശ്മി സീരിയലുകളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഡിഡി മലയാളത്തിലെ ഹരി എന്ന പരമ്പരയിലാണ് ആദ്യമായി അഭിനയിച്ചത്. ഏഷ്യാനെറ്റിലെ സമയം, സൂര്യ ടിവിയിലെ താലി തുടങ്ങിയ പരമ്പരകളിൽ രശ്മിയ്ക്ക് ജനശ്രദ്ധ നേടി കൊടുത്തത്. പിന്നീട് ഇങ്ങോട്ട് മലയാള ടെലിവിഷൻ സീരിയലുകളിലെ ഒരു പ്രധാന താരമായി രശ്മി വളർന്നു. 2000 മുതൽ 2015 വരെ ടെലിവിഷൻ സീരിയലുകളിൽ സജീവമായി രശ്മി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സീരിയൽ സംവിധായകനെ ജീവിതപങ്കാളിയാക്കി.

2002-ലായിരുന്നു രശ്മിയുടെയും എഎം നാസിറിന്റെയും വിവാഹം. പക്ഷേ 2012-ൽ ഇരുവരും വേർപിരിഞ്ഞു. 2015-ൽ രശ്മി വീണ്ടും വിവാഹിതയായി. ഗോപിനാഥ് മേനോൻ എന്നാണ് ഭർത്താവിന്റെ പേര്. അതിന് ശേഷം അഞ്ച് വർഷത്തോളം രശ്മി സീരിയലുകളിൽ അഭിനയിച്ചിട്ടില്ല. 2020-ൽ രശ്മി വീണ്ടും സീരിയലിലേക്ക് മടങ്ങിയെത്തി. ഈ വർഷം പുറത്തിറങ്ങിയ ലൈവ് എന്ന സിനിമയിൽ രശ്മി അഭിനയിച്ചിട്ടുണ്ട്.

സാമൂഹിക മാധ്യമത്തിലും സജീവമായ രശ്മിയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. ഒരു കടൽ തീരത്ത് കറുപ്പ് സാരി ധരിച്ച് രശ്മി എടുത്തിരിക്കുന്ന ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. 43-കാരിയായി രശ്മിയെ കാണാൻ ഇപ്പോഴും എന്നാ ഒരു ലുക്ക് ആണെന്നാണ് ആരാധകർ പറയുന്നത്. സനീഷ് എം ആണ് ഫോട്ടോസ്. ഇല ഹാൻഡ് പെയിന്റ്സിന്റെ സാരിയാണ് രശ്മി ധരിച്ചിരിക്കുന്നത്.