’37-ാം വയസ്സിലും 17-കാരിയുടെ ലുക്കിൽ നടി പ്രിയാമണിയുടെ കിടിലം ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് കാണാം

‘എവരെ അഠഗഡു’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി പ്രിയാമണി. പൃഥ്വിരാജിന്റെ നായികയായി സത്യം എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് പ്രിയാമണിയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് നിരവധി മലയാള സിനിമകളിൽ അഭിനയിച്ച പ്രിയാമണി മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ നായികയായും തിളങ്ങി.

വിവാഹിതയായ ശേഷവും സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരാളുകൂടിയാണ് പ്രിയാമണി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ സിനിമകളിൽ ഇപ്പോൾ പ്രിയാമണി സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. തെലുങ്കിലെ ഡാൻസ് റിയാലിറ്റി ഷോയായ ധീ ചാമ്പ്യൻസിൽ വിധികർത്താവായ പ്രിയാമണി അതിൽ വെറൈറ്റി വസ്ത്രങ്ങൾ ധരിച്ചാണ് എത്താറുള്ളത്.

അതിന്റെ ചിത്രങ്ങൾ എല്ലാം താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ മിനി സ്കർട്ടും ടി-ഷർട്ടും ജാക്കറ്റും ധരിച്ചുള്ള കിടിലം ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. മുപ്പത്തിയേഴുകാരിയായ പ്രിയാമണി ഒരു പതിനേഴുകാരിയുടെ ലുക്കിൽ തിളങ്ങിയിരിക്കുകയാണ്. കോളേജിൽ നിന്നുള്ള പഴയ ഫോട്ടോസാണോ എന്ന് ചിലർ കമന്റിൽ ചോദിച്ചിട്ടുണ്ട്.

മെഹെക് ഷെട്ടിയുടെ സ്‌റ്റൈലിങ്ങിൽ മൈഡ് ഫോർ ഹെറിന്റെ ഔട്ട്ഫിറ്റ് ധരിച്ചാണ് പ്രിയാമണി ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. വി ക്യാപച്ചേഴ്‌സാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. തിരക്കഥ, പുതിയമുഖം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സൈന്റ്റ്, ഗ്രാൻഡ്‌മാസ്റ്റർ തുടങ്ങിയ സിനിമകളിൽ പ്രിയാമണി മലയാളത്തിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. മറ്റു ഭാഷകളിൽ താരത്തിന്റെ നിരവധി സിനിമകളുടെ ഷൂട്ടിങ്ങാണ് ഇപ്പോൾ നടക്കുന്നത്.

CATEGORIES
TAGS