‘സിദ്ധാർഥ് പ്രിയദർശൻ വിവാഹിതനായി!! വധു ആരാണെന്ന് അറിഞ്ഞാൽ ഞെട്ടും..’ – ഫോട്ടോസ് വൈറൽ

സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകനും സിനിമയിലെ വിഷ്വല്‍ എഫക്റ്റ്സ് സൂപ്പർവൈസറുമായ സിദ്ധാർഥ് പ്രിയദർശൻ വിവാഹിതനായി. സിദ്ധാർത്ഥിന്റെ അതെ ജോലി മേഖലയിൽ നിൽക്കുന്ന അമേരിക്കൻ സ്വദേശിനിയായ മെലാനിയെ ആണ് വധു. വളരെ ലളിതമായി രീതിയിലായിരുന്നു ചടങ്ങുകൾ നടന്നത്. ചെന്നൈയിലെ പുതിയ ഫ്ലാറ്റിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്.

പ്രിയദർശൻ, ലിസി, മകളും നടിയുമായ കല്യാണി എന്നിവരെ കൂടാതെ വളരെ അടുത്ത കുറച്ച് ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമ മേഖലയിൽ ആരും തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് ആയിരുന്നു വിവാഹം. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ വിഷ്വല്‍ എഫക്റ്റ്സ് സൂപ്പർവൈസർ ആയിരുന്നു സിദ്ധാർഥ്.

ആ ചിത്രത്തിന് സിദ്ധാർഥിന് ദേശീയ അവാർഡിൽ മികച്ച വിഷ്വല്‍ എഫക്റ്റസിന് അവാർഡും ലഭിച്ചിരുന്നു. അമേരിക്കയിൽ ആയിരുന്നു സിദ്ധാർഥ് ഗ്രാഫിക്സ് കോഴ്സ് പഠിച്ചത്. സ്വകാര്യത കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് സിദ്ധാർഥ്, സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് വിവാഹ വളരെ ലളിതമായി നടത്തിയതെന്നും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

വിവാഹ ചടങ്ങളിൽ കല്യാണിയും സിമ്പിൾ ലുക്കിലാണ് തിളങ്ങിയത്. അവാർഡ് ലഭിച്ചപ്പോൾ പോലും സിദ്ധാർഥ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഒരാളല്ല. സിദ്ധാർത്ഥിന്റെ വധു അമേരിക്കയിൽ തന്നെ വിഷ്വല്‍ എഫക്റ്റ്സ് ജോലി ചെയ്തുവരികയാണ്. ഇരുവരും തമ്മിലുള്ളത് പ്രണയ വിവാഹം ആണെന്നും വാർത്തകൾ വരുന്നുണ്ട്. മരക്കാറിന് ശേഷം പ്രിയദർശൻ ഷൈൻ നിഗത്തെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ട്.