‘മലയാള സിനിമയിലെ ഫാഷൻ ക്വീൻ!! സ്റ്റൈലിഷ് ലുക്കിൽ അമ്പരിപ്പിച്ച് നടി സ്വാസിക..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമ ഇപ്പോൾ ഏറെ തിരക്കുള്ള ഒരു നടിയായി മാറി കഴിഞ്ഞ താരമാണ് സ്വാസിക. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടെങ്കിലും ഇപ്പോൾ സ്വാസിക കൈ നിറയെ സിനിമകളുമായി ഏറെ സന്തോഷവതിയാണ്. കഴിഞ്ഞ വർഷം സ്വാസിക ഏറ്റവും മികച്ചതായിരുന്നു. സ്വാസിക അഭിനയിച്ച എട്ടോളം സിനിമകളാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പലതിലും ശ്രദ്ധേയമായ വേഷമാണ് ചെയ്തത്.

നായികയായും സ്വാസിക തിളങ്ങിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ചർച്ചയായ ചതുരം എന്ന സിനിമയിലാണ് സ്വാസിക നായികയായി അഭിനയിച്ചത്. അതിന്റെ ഒടിടി റിലീസിനായി ആരാധകരും പ്രേക്ഷകരും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. സ്വാസിക എന്ത് പോസ്റ്റിട്ടാലും അതിന് താഴെ ചതുരം ഒ.ടി.ടി റിലീസ് എപ്പോഴാണെന്ന് ചോദിച്ച ആളുകളുടെ കമന്റുകൾ വരാറുണ്ട്.

സൂപ്പർസ്റ്റാർ സിനിമകളിലും അല്ലാത്ത സിനിമകളിലും സ്വാസിക ഒരേപോലെ നിറഞ്ഞ് നിൽക്കുകയാണ്. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പ്രോഗ്രാമിന്റെ ഹോസ്റ്റ് കൂടിയാണ് സ്വാസിക. ഇത് കൂടാതെ ടെലിവിഷൻ സീരിയലുകളിലും ഇടയ്ക്ക് സ്വാസിക അഭിനയിക്കുന്നുണ്ട്. സ്വാസികയെ താരമാക്കിയ ഹിറ്റ് സീരിയലായ സീതയുടെ രണ്ടാം ഭാഗത്തിലും സ്വാസിക അഭിനയിച്ചിരുന്നു.

ട്രൂ കോട്ട് പൈന്റ്‌സിന്റെ ഒരു ഇവന്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ചിത്രങ്ങൾ സ്വാസിക തന്റെ അക്കൗണ്ടിലൂടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരുന്നു. മലയാള സിനിമയിലെ ഫാഷൻ ക്വീൻ താനാണെന്ന് ഒരിക്കൽ കൂടി സ്വാസിക തെളിയിച്ചിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലുള്ള സ്വാസിക ഫോട്ടോസ് എടുത്തത് ഷാരു ഫോട്ടോഗ്രാഫിയാണ്. അഭിലാഷ് ചിക്കുവാണ് മേക്കപ്പ്, രശ്മി മുരളീധരനാണ് സ്റ്റൈലിംഗ്.