‘സാരിയിൽ കിടിലം ലുക്കിൽ നടി പ്രിയ വാര്യർ, ഉഫ് എന്ന് കമന്റിട്ട് രജീഷ വിജയൻ..’ – ഫോട്ടോസ് വൈറൽ

ഒറ്റ രാത്രികൊണ്ട് നാഷണൽ സെൻസേഷനായി മാറിയ താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. ദി വിങ്ക് ഗേൾ എന്ന് ഇന്ത്യൻ മാധ്യമലോകം വിശേഷിപ്പിച്ച പ്രിയ വാര്യരെ മലയാളികൾ ഉൾപ്പടെയുള്ളവർ അറിഞ്ഞ് തുടങ്ങിയത് ഒരു അടാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ്. അതിലെ ഗാനം പുറത്തിറങ്ങിയപ്പോൾ പ്രിയ വാര്യരുടെ കണ്ണിറുക്കി കാണിക്കുന്ന രംഗം തരംഗമായി മാറിയിരുന്നു.

ഇത് എല്ലാവർക്കും അറിയുന്ന കഥ! പിന്നീട് പ്രിയ വാര്യർ എന്ന താരത്തിന്റെ വളർച്ച നേരിട്ട് കണ്ടവരാണ് മലയാളികൾ. തിയേറ്ററുകളിൽ ഹിറ്റാവാതിരുന്ന ഈ കൊച്ചു മലയാള സിനിമയിൽ നിന്നും ഇന്ന് ബോളിവുഡിലും തെലുങ്കിലും കന്നഡയിലും ഉൾപ്പടെ അഭിനയിച്ച് തിളങ്ങി നിൽക്കുന്ന ഒരു താരസുന്ദരിയാണ് പ്രിയ. ലക്ഷക്കണക്കിന് ആരാധകരുള്ള പ്രിയ വാര്യർ മലയാളത്തിലും അഭിനയിക്കുന്നുണ്ട്.

ഏറ്റവും അവസാനമിറങ്ങിയ ചിത്രം അത് മലയാളത്തിലായിരുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഫോർ ഇയേഴ്സ് എന്ന ചിത്രമാണ് അത്. തിയേറ്ററുകളിൽ ഹിറ്റ് അല്ലായിരുന്നെങ്കിലും ഒ.ടി.ടിയിൽ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇനി ബോളിവുഡിൽ യാരിയാൻ 2, കന്നടയിൽ വിഷ്ണു പ്രിയ, മലയാളത്തിൽ നാല്പതുകാരന്റെ ഇരുപതുകാരി എന്നിവയാണ് ഇറങ്ങാനുള്ളത്.

സിനിമ തിരക്കുകൾക്ക്‌ ഇടയിലും സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കാൻ പ്രിയ ശ്രദ്ധിക്കാറുണ്ട്. പച്ച നിറത്തിലെ സാരിയിൽ സുന്ദരിക്കുട്ടിയായി പ്രിയ തിളങ്ങി നിൽക്കുന്ന പുതിയ ഷൂട്ടിലെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. ജിക്സൺ ഫ്രാൻസിസ് എടുത്ത ഫോട്ടോസിൽ അസാനിയ നസ്രിനാണ് സ്റ്റൈലിംഗ് ചെയ്തത്. ഖജുരാഹോ ബൗട്ടിക്കിന്റെ സാരിയിലാണ് പ്രിയ തിളങ്ങിയത്. നടി രജീഷ വിജയൻ ഉഫ് എന്ന് കമന്റ് ഇട്ടിട്ടുമുണ്ട്.